"ലക്ഷ്യം ലഹരിയില്ലാത്ത തമിഴ്നാട് " : ടിവികെ സ്ഥാനാര്‍ഥികളുടെ പേരുകൾ പ്രഖ്യാപിച്ച് വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ്നാട് വെട്രി കഴകം(ടിവികെ )സ്ഥാനാര്‍ഥികളുടെ പട്ടിക ,പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പുറത്തിറക്കി. രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്, ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ജനവിധി തേടും.
യോഗത്തില്‍ പാർട്ടി മുന്നോട്ടു വെക്കുന്ന വികസന പരിപാടികളും വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു. ബിരുദധാരികള്‍ക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 2000 രൂപയും നല്‍കും. ലഹരിയില്ലാത്ത തമിഴ് നാടാണ് ടിവികെയുടെ ലക്ഷ്യം. സ്കൂളുകള്‍ തോറും ലഹരിവിരുദ്ധ മേഖലകള്‍ തീര്‍ക്കുമെന്നും വിജയ് പറഞ്ഞു. പരീക്ഷകള്‍ കാല താമസമില്ലാതെ നടത്തുന്നതിന് മുന്‍ഗണന നല്‍കും. സംസ്ഥാനത്തെ ജോലികളില്‍ സ്വദേശി വല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കും. തമിഴ്നാട്ടിലെ ജോലികളില്‍ 75 ശതമാനവും തമിഴര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ സംരംഭകരാക്കും.
സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് തനിക്ക് ഒരു അവസരം നൽകണമെന്ന് വിജയ് ജനങ്ങളോട് അഭ്യർഥിച്ചു. "വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തെരഞ്ഞെടുപ്പാണ്," പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാക്കളായ എൻ ആനന്ദ്, അധവ് അർജുന, കെഎ സെങ്കോട്ടയ്യൻ, സിടിആർ നിർമ്മൽ കുമാർ എന്നിവരെ വിവിധ സീറ്റുകളിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥികളായി അദ്ദേഹം നാമനിർദ്ദേശം ചെയ്തു. അദ്ദേഹത്തിൻ്റെ കോർ ടീം അംഗങ്ങളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർഥികളായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് പോരാട്ടം ജനങ്ങളുടെ സഖ്യമായ ടിവികെയും സ്റ്റാലിൻ നയിക്കുന്ന സഖ്യവും തമ്മിലാണെന്ന് വിജയ് ആവർത്തിച്ചു. ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തെ അദ്ദേഹം വെറും തുന്നിക്കൂട്ടിയ സഖ്യമെന്ന് പരിഹസിച്ചു.
ഇന്ന് ഒരു പ്രധാന ദിവസമാണ്, ജനങ്ങളുടെ യഥാർഥ സംരക്ഷകരെ പരിചയപ്പെടുത്തുന്ന ഒരു ദിവസമാണ്. നമ്മുടെ സ്ഥാനാർഥികൾ സാധാരണ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവർ വലിയ സമ്പത്തോ അധികാരമോ ഉള്ളവരല്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ആളുകളാണ് അവരെന്ന് വിജയ് പറഞ്ഞു.മറ്റ് എംഎൽഎമാരിൽ നിന്ന് വ്യത്യസ്തമായി, ടിവികെ സ്ഥാനാർഥികൾ അഴിമതിക്കാരല്ലെന്ന് വിജയ് പറഞ്ഞു. "ഒരു എംഎൽഎ അനുഭവത്തിൽ മാത്രം ആശ്രയിക്കരുത്. സത്യസന്ധത, ഉത്തരവാദിത്തം, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയാണ് പ്രധാനം. ഒരു എംഎൽഎ വെറുമൊരു പ്രതിനിധിയല്ല; അവർ നിയമസഭയുടെയും ജനങ്ങളുടെ ശബ്ദത്തിൻ്റെയും സംരക്ഷകരാണ്. ശ്രദ്ധാപൂർവം പരിഗണിച്ച ശേഷമാണ് ഞാൻ ഓരോ സ്ഥാനാർഥിയെയും വ്യക്തിപരമായി തെരഞ്ഞെടുത്തത്." അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടക്കും. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ് പി എ ), ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ), നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ), സീമാൻ്റെ നാം തമിഴർ കക്ഷി (എൻടികെ) എന്നിവരാണ് പോരാടുന്നത്. ഡിഎംകെ സഖ്യവും ബിജെപി - അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകളും മുഖ്യ പങ്ക് വഹിക്കും. രണ്ട് മുന്നണികൾക്കും നേതൃത്വം നൽകുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളിൽ വീതം മൽസരിക്കുന്നുണ്ട്.
TN Assembly Polls 2026: TVK Candidate list
Constituency Candidate Name Perambur C. Joseph Vijay Trichy East C. Joseph Vijay Villivakkam Aadhav Arjuna Thousand Lights J.C.D. Prabhakar Virugambakkam Sabarinathan Egmore (Reserved) Rajmohanan Velachery Christy Prithivi R.K. Nagar Maria Wilson Kolathur V.S. Babu Chepauk-Thiruvallikeni T. Selva Harbour Sinora Ashok Mylapore B. Venkataramanan T. Nagar N. Anand (Bussy Anand) Anna Nagar Ramkumar Sholinganallur Saravana Murthy Royapuram Vijay Damu Thiru. Vi. Ka. Nagar (Reserved) Pallavi Pallavaram Kamatchi Tambaram Sarathkumar Chengalpattu Thiyagarajan Thiruporur Vijayaraj Cheyyur Mohan Raja Madurantakam Ezhil Catherine Uthiramerur Munirathinam Kanchipuram Ranjith Kumar Arakkonam Gandhiraj Sholingur Kapil Katpadi Sudhakar Ranipet Tahira Arcot Vijay Mohan Vellore Vinoth Kannan Anaikattu Velmurugan K.V. Kuppam Thendral Kumar Gudiyatham Sindhu Vaniyambadi Syed Furhadin Ambur Imthias Jolarpettai Munusamy Tirupattur Tirupathi Uthangarai Kumaravel Bargur Muralidharan Krishnagiri Mukund R. Pandian Veppanahalli Sampangi Hosur Ambrees Thalli Suresh Palacode Gopi Pennagaram Gajendran Dharmapuri Sivan Pappireddipatti Thilagavathi Harur Rakesh Chengam Bharathidasan Vikravandi Vijay Vadivel Tirukkoyilur Vijay Bharani Balaji Gobichettipalayam K.A. Sengottaiyan Tiruppur North V. Sathyabama Kavundampalayam Kanimozhi Tiruchengode Arunraj Thiruparankundram C.T.R. Nirmal Kumar Madurai West Kallanai Anban Madurai Central Mustafa Tenkasi Rajaprakash Kadayanallur Jaleel Palayamkottai Maria John Alangulam Vipin Karaikudi Prabhu Lalgudi Ku. Pa. Krishnan Radhapuram Christopher Tirunelveli Rajagopal Thoothukudi Srinath Srirangam Ramesh Udhagai (Ooty) Loyola Mani Madhavaram M.L. Vijay Prabhu Ambattur G. Balamurugan Aranthangi Parvez Andipatti Left Pandi Maduravoyal Revanth Charan Valparai Sreedharan Ariyalur Siva Kinathukadavu Vignesh Thirumayam Sindhuja Salem South Parthiban Erode East Balaji Coimbatore North Sampath Kumar Karur Mathiyazhagan Thanjavur Saravanan Sankarapuram Jegatheesa Pandian Tiruttani Sathyakumar Gummidipoondi S. Vijayakumar Pattukkottai Madhan Peravurani Chandra Kandeepan Sivakasi Keerthana Sivaganga Kuzhandhai Rani Nachiyar Kalasapakkam Elumalai Oddanchatram Mohan Jayankondam Kavitha G. Rajendran Poonamallee Prakasam Papanasam Azharuddin Panruti Manikandan Thiruvadanai Rajiv Nanguneri Narayanan Viluppuram Mohan Ramanathapuram Shahul Hameed Perundurai Arunachalam Paramathi Velur Nandakumar Modakkurichi Shanmugan Mannargudi Rajarajan Manamadurai Ilangovan Kumbakonam Vinoth Virudhachalam Vijay Namakkal Dileep Udumalaipettai Shankar Kilpennathur Raja Rishivandiyam Ashok Kumar Ulundurpet Sudhakar Mailam Niranjan Kanyakumari Madhavan Vasudevanallur Amutharani Tiruchendur J.K.R. Murugan Coonoor Sabareesh Chandran Sankagiri Senthil Kumar Sankarankovil Ramarajan Vedaranyam Kingsley Gerald Gangavalli Dr. Sujatha Bhuvanagiri Mahalingam Neyveli Anand Nagapattinam Sukumar Singanallur Giri Vandavasi Udhayakumar Cumbum Jagannath Mishra Dindigul Naseer Sattur Ajith Natham Ramesh