വിഷു ബമ്പർ: 12 കോടി കൊല്ലം, കരുനാഗപ്പള്ളിക്കാരൻ പൊന്നന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പർ സ്വന്തമാക്കി VB 135452 എന്ന ടിക്കറ്റ്. കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റാണ് സമ്മാനം നേടിയിരിക്കുന്നത്. ഗോർബി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം നേടിയിരിക്കുന്നത്.VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536 നമ്പറുകൾക്കാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വീതം ലഭിക്കുക.
VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578 നമ്പറുകൾക്കാണ് നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കുക.നാൽപ്പത്തഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചത്.കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയായിരുന്നു ഓരോ ടിക്കറ്റിന്‍റെയും വില.

12 കോടി കൊല്ലം, കരുനാഗപ്പള്ളിക്കാരൻ പൊന്നന്
വിഷു ബമ്പർ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി ആനയടി വയലിൽ ഉന്നതിയിൽ വിനോദ് ഭവനത്തിലെ പൊന്നനും കുടുംബവും. കരുനാഗപ്പള്ളിയിലെ മണപ്പള്ളിയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറീസിൽ നിന്നെടുത്ത VB 135452 എന്ന ടിക്കറ്റാണ് 12 കോടി സമ്മാനിച്ചിരിക്കുന്നത്. വിൽപ്പനയ്ക്കായി വാങ്ങിയ ടിക്കറ്റുകൾക്കൊപ്പം തനിക്ക് ഒരു ടിക്കറ്റ് കൂടി വാങ്ങുകയായിരുന്നുവെന്നും 2 തന്‍റെ ഭാഗ്യ നമ്പറാണെന്നും പൊന്നൻ പറയുന്നു.ലോട്ടറി കച്ചവടക്കാരനായ മകൻ വിനോദിന് അസുഖമായതിനെത്തുടർന്നാണ് പെയ്ന്‍റിങ് തൊഴിലാളിയായ പൊന്നൻ ലോട്ടറി ടിക്കറ്റ് വാങ്ങാനായിഎത്തിയത്