നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ :ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.തന്നട കുണ്ടത്തിൽ സ്വ ദേശി കെ. രജിനാ (35) ണ് മരിച്ചത്. ഇന്നലെ  രാത്രി പത്തരയോടെ  ചാല ഹയർ സെക്കൻഡറിസ്‌കൂളിന്  സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ മരിച്ചനിലയിൽ  കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യമാകൂവെന്ന് പൊലിസ് അറിയിച്ചു.പിതാവ് കുണ്ടത്തിൽ രാജൻ . മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .