അരിതിളച്ചപ്പോൾ കുക്കറിൽ നിന്ന് ‘കഞ്ചാവ് മണം’; കുക്കറിലൊളിപ്പിച്ച 400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

അരിതിളച്ചപ്പോൾ കുക്കറിൽ നിന്ന് ‘കഞ്ചാവ് മണം’;  കുക്കറിലൊളിപ്പിച്ച 400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശ്ശൂർ: ചോറ് വേവിക്കാൻ വച്ച കുക്കറിൽ കഞ്ചാവ് ഒളിപ്പിച്ച് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ വിസിലടിച്ച മണത്തിൽ കുടുങ്ങി  ലഹരി വിരുദ്ധ കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കുന്നംകുളം പോലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (34) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 400 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ബിനീഷിന്റെ വീട്ടിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പോലീസ് സംഘം പെട്ടെന്ന് വീട്ടിലേക്ക് റെയ്ഡിനായി എത്തുകയായിരുന്നു. പോലീസ് വരുന്നത് കണ്ട് പരിഭ്രാന്തനായ ബിനീഷ്, കയ്യിലുണ്ടായിരുന്ന 400 ഗ്രാം കഞ്ചാവ് വേഗത്തിൽ ഒരു പ്രഷർ കുക്കറിനുള്ളിലേക്ക് മാറ്റി. തുടർന്ന് പോലീസിന് സംശയം തോന്നാതിരിക്കാൻ കഞ്ചാവിന് മുകളിലേക്ക് അരിയും വെള്ളവുമിട്ട് കുക്കർ അടുപ്പിലേക്ക് വെച്ച് വേവിക്കുകയായിരുന്നു.