യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റിൻ്റെ തലയിൽ മണ്ഡലം സെക്രട്ടറി കല്ലുകൊണ്ടടിച്ചെന്ന് പരാതി

യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റിൻ്റെ തലയിൽ മണ്ഡലം സെക്രട്ടറി കല്ലുകൊണ്ടടിച്ചെന്ന് പരാതി

കോഴിക്കോട് : പുതുപ്പാടിയിൽ തമ്മിലടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മൈലള്ളാംപായിൽ മണ്ഡലം ഭാരവാഹികളാണ് തമ്മിൽ തല്ലിയത്. കല്ലുകൊണ്ട് അടിയേറ്റ് മണ്ഡലം വൈസ് പ്രസിഡൻ്റ് ജിൻസ് കെ ജാൻസിന് (33) സാരമായി പരുക്കേറ്റു.മണ്ഡലം സെക്രട്ടറി പ്രിൻസ് ആണ് കല്ലുകൊണ്ട് അടിച്ചതെന്ന് ജിൻസ് പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ദീപു, ഭാരവാഹിയായ എൽബിൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമിച്ചത്.