ചിത്രങ്ങൾക്കൊരു 'കടവ് ' ഒരുക്കി, കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗ്യാലറി

കണ്ണൂർ : ചിത്രകലാ പരിഷത്ത് -കണ്ണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗ്യാലറിയിൽ ചിത്രപ്രദർശനം ആരംഭിച്ചു.നേരത്തെ ജില്ലയിലെ അറുപതിലധികം ചിത്രകൃത്തുക്കൾ തലശ്ശേരി കാളി-ബോട്ട് ജെട്ടിയിൽ വെച്ച് നടത്തിയ 'കടവ്' ചിത്രകലാ ക്യാമ്പിൽ രൂപപ്പെടുത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത് . ജൂൺ 13 വരെ പ്രദർശനം നീണ്ടുനിൽക്കും.
കലാകൃത്തുക്കളുടെ ക്ഷേമം മുൻനിർത്തി ചിത്രവില്പനയുംഗ്യാലറിയിൽ നടക്കുന്നുണ്ട്.എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ കെ.ടി.ബാബുരാജ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.വിനീഷ് മുദ്രികയുടെ ചിത്രം എം.കെ.രാജുവിന് നല്കി ആദ്യ ചിത്രവില്പന നടത്തി.ഉദ്ഘാടന ചടങ്ങിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രമോദ് അടുത്തില അധ്യക്ഷത വഹിച്ചു.കെ.എം.ശിവകൃഷ്ണൻ, പ്രദീപ് ചൊക്ലി, ശശികുമാർ കതിരൂർ, സുശാന്ത് കൊല്ലറയ്ക്കൽ,
കെ.കെ കുമാരൻ മാസ്റ്റർ,എന്നിവർ സംസാരിച്ചു.'കടവ്' കോർഡിനേറ്റർ കെ.പി.പ്രമോദ് സ്വാഗതവും നിഷ ഭാസ്കർ നന്ദിയും പറഞ്ഞു.
https://www.worldm.news/arts-literature/kathiroor-grama-panchayat-art--28711