തുഞ്ചൻ സാഹിത്യോത്സവം -2026, ജൂൺ 21ന് ഡോംബിവ്‌ലിയിൽ

തുഞ്ചൻ സാഹിത്യോത്സവം -2026, ജൂൺ 21ന് ഡോംബിവ്‌ലിയിൽ

മുംബൈ :കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിക്കുന്ന തുഞ്ചൻ സാഹിത്യോത്സവം -2026, ജൂൺ 21ന് ഡോംബിവ്‌ലിയിൽ വെച്ച് നടക്കും. ഡോംബിവ്‌ലി ഈസ്റ്റ് ,കമ്പൽ പാഡ മോഡൽകോളേജിൽ വെച്ചുനടക്കുന്ന സാഹിത്യോത്സവം പ്രമുഖ എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.വിവിധവിഷയത്തിലുള്ള സെമിനാറുകളും പ്രഭാഷണവും ടി.ഡി.രാമകൃഷ്ണൻ,കെ.ജയകുമാർ ഐ എ എസ് ,ടി.കെ.സുരേഷ്ബാബു എന്നിവർ നയിക്കും.എം.ജി .അരുൺ (മാനേജിംഗ് എഡിറ്റർ ,ഇന്ത്യാടുഡേ )കെ.രാജൻ (സാഹിത്യസാംസ്‌കാരിക പ്രവർത്തകൻ )എന്നിവർ മോഡറേറ്റർമാരായിരിക്കും.തുഞ്ചൻ സ്‌മാരക പുരസ്‌കാര സമർപ്പണം ,സാഹിത്യ ചർച്ച ,മഹാരാഷ്ട്രയിലെ മലയാളി സാഹിത്യപതിഭകളുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയുണ്ടായിരിക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു.എല്ലാ സാഹിത്യസ്നേഹികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം  ജനറൽ സെക്രട്ടറി രാജശേഖരൻ നായർ , കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറി കെകെ .സുരേഷ്ബാബു എന്നിവരറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :9892675571/ 9820886717