Malayali Samajam
സാഹിത്യസായാഹ്നത്തിൽ ജയശ്രീ സുരേഷിൻ്റെ രചനകളുടെ അവലോകനവും ചർച്ചയും

മുംബൈ :കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രതിമാസപരിപാടിയായ സാഹിത്യസായാഹ്നം ജൂൺ 14, ഞായറാഴ്ച്ച വൈകിട്ട് 04:30 ന് കേരളീയ സമാജം ഓഫീസ് കെട്ടിടത്തിലെ ഹാളിൽ (ശുഭം കരോത്തി ബിൽഡിംഗ്, ബാജിപ്രഭു ചൗക്ക്)വെച്ച് നടക്കും .കേരളീയ സമാജാംഗവും എഴുത്തുകാരിയുമായ ജയശ്രീ സുരേഷിൻ്റെ രചനകളുടെ അവലോകനവും ചർച്ചയും ഉണ്ടായിരിക്കും .സമാജം വൈസ്. പ്രസിഡൻ്റ് എം. ബി സുരേന്ദ്രൻ നായർ അദ്ധ്യക്ഷതവഹിക്കും.
പരിപാടിയിലേയ്ക്ക് എല്ലാ എഴുത്തുകാരെയും സാഹിത്യാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി സാഹിത്യസായാഹ്നം കൺവീനർ ജോയ് ഗുരുവായൂർ സമാജം കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറി കെകെ സുരേഷ്ബാബു എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് : 7715057407 / 9820886717