വിവാഹനിശ്ചയം മുടക്കിയ യുവതിയെ കൊല്ലാൻ ശ്രമം: മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാവ് കൊല്ലപ്പെട്ടു

വിവാഹനിശ്ചയം മുടക്കിയ യുവതിയെ കൊല്ലാൻ  ശ്രമം: മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാവ് കൊല്ലപ്പെട്ടു

വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ വിവാഹനിശ്ചയം മുടക്കിയതിലുള്ള പകയെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി ആക്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ മാതാവ് കൊല്ലപ്പെട്ടു. പ്രതിയായ യുവരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. 21-കാരിയായ വർഷയും ബന്ധുവായ യുവരാജും തമ്മിലുള്ള വിവാഹനിശ്ചയം കുറച്ചു മാസങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വർഷ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായ യുവരാജ്, വർഷയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാവ് വിനായക ജ്യോതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വർഷ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും വിരുദുനഗർ പോലീസ് സൂപ്രണ്ട് ഗൗതം ഗോയൽ അറിയിച്ചു.