'എകെജി സ്മൃതി മ്യൂസിയം 'ഇന്ന് പെരളശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കണ്ണൂർ : പാവങ്ങളുടെ പടത്തലവൻ, ഇന്ത്യൻ പാർലമെൻ്റിലെ ആദ്യ പ്രതിപക്ഷ നേതാവ് എ.കെ.ജി (എ.കെ.ഗോപാലൻ )ക്കായി ജന്മനാടായ പെരളശ്ശേരിയിൽ മ്യൂസിയം ഒരുങ്ങി. ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മ്യുസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും

രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.
രണ്ടു നിലകളിലായി ആറ് ഗ്യാലറികളിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എ കെ ജി യുടെ സമര പോരാട്ടങ്ങൾ, പാർലമെന്റിലെ മികച്ച പ്രകടനങ്ങൾ, സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ പുതുതലമുറയ്ക്ക് കൂടി പകർന്നു നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയേറ്റർ, എകെജിയുടെ ദീർഘകായ പ്രതിമകൾ, മിനിയേച്ചറുകൾ, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, സമരങ്ങളുടെ പുനരാവിഷ്കാരം എന്നിവയുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്റേഷൻ സംവിധാനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സജ്ജമായിരിക്കുന്നത്. പെരളശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേർന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കർ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്. 12.06 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവ്. കെട്ടിടം നിർമ്മിക്കുന്നതിന് 6.44 കോടി രൂപയും പ്രദർശന സജ്ജീകരണങ്ങൾക്കായി 4.82 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.

തൊട്ടടുത്തുള്ള ബോട്ട് ജെട്ടിയുടെയും കീഴത്തൂർ പാലത്തിൻ്റെയും ചേരിക്കൽ -കോട്ടം പാലത്തിൻ്റെയും ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിക്കും. പിണറായിയിൽ പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനനവും ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും
കീഴത്തൂർ, ചേരിക്കൽ-കോട്ടം പാലങ്ങൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും.

കണ്ണൂർ ജില്ലയിലെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടമേകുന്ന കീഴത്തൂർ, ചേരിക്കൽ-കോട്ടം പാലങ്ങൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. വൈകിട്ട് 4.30-ന് പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.12.20 കോടി രൂപ ചെലവിൽ പെരളശേരി, വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന് സമാന്തരമായാണ് കീഴത്തൂർ പാലം നിർമിച്ചിരിക്കുന്നത്.205.45 മീറ്റർ നീളവും 10.4 മീറ്റർ വീതിയുമുണ്ട്. ഇരുവശങ്ങളിലും 1.2 മീറ്റർ വീതിയിൽ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് 25 ലൈറ്റുകളും രണ്ട് മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു.ചേരിക്കൽ-കോട്ടം പാലം കിഫ്ബി ധനസഹായത്തോടെ 19 കോടി രൂപ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത് .\

പിണറായി പഞ്ചായത്തിലെ ചേരിക്കലിനെയും കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയെയും ഈ പാലം നേരിട്ട് ബന്ധിപ്പിക്കുന്നു. 225 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ ആധുനിക രീതിയിലുള്ള നടപ്പാതകളും അപ്രോച്ച് റോഡുകളും സജ്ജമാണ്.കേരള റോഡ് ഫണ്ട് ബോർഡ് കണ്ണൂർ ഡിവിഷനാണ് ഈ പാലങ്ങളുടെ നിർമ്മാണ മേൽനോട്ടം വഹിച്ചത്. പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ കൂത്തുപറമ്പ്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും.
https://www.worldm.news/news/big-projects-in-kannur-chief-18704


