കോയമ്പത്തൂർ ബലാത്സംഗം: മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോയമ്പത്തൂർ  ബലാത്സംഗം: മൂന്ന് യുവാക്കൾ അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ പിടിയിൽ.  ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച്‌  രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.ഇവർ ഒളിവിൽ താമസിക്കുന്ന സ്ഥലത്തിൻ്റെ  വിവരം അഞ്ജാതർ  വിളിച്ചറിയിച്ചതിന് ശേഷമാണ് പോലീസ് പ്രദേശത്തെത്തി മൂന്നുപേരേയും പിടികൂടിയത്.

https://www.worldm.news/latest-news/coimbatore-college-student--11687