പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ : ഇനി മുതൽ 10 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട്

ട്രെയിൻ യാത്രയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ കഷ്‌ടപ്പാട് ഒരു ടിക്കറ്റ് ബുക്ക് ചെയ്‌ത് കിട്ടുക എന്നതാണ്. പ്രത്യേകിച്ചും സീസൺ കാലമായ വിഷു, പെരുന്നാൾ, ഓണം, ക്രിസ്‌മസ്, ന്യൂയർ സമയങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്‌താൽ വെയിറ്റിങ്ങ് ലിസ്‌റ്റിലായിരിക്കും.ഇനി വെയിറ്റിങ്ങ് ലിസ്റ്റ് ഒന്ന് കൺഫേം ആകുമോ ഇല്ലെയോ എന്ന ആശങ്ക അധികം വേണ്ട പണ്ടൊക്കെ ട്രെയിൽ പുറപ്പെടുന്നതിൻ്റെ നാല് മണിക്കൂർ മുൻപ് മാത്രമാണ് റിസർവേഷൻ ചാർട്ട് തയ്യാറാക്കിയിരുന്നത്. ഇതിൽ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ യാത്രക്കാര്‍ പെരുവയിലാകുന്ന സ്ഥിതിയാണ്. അതായത്, ടിക്കറ്റ് കണ്‍ഫേം ആകുന്ന വിവരമറിയാൻ ട്രെയിൻ പുറപ്പെടുന്നതിൻ്റെ 4 മണിക്കൂര്‍ മുമ്പ് വരെ കാത്തിരിക്കണം. ഇതുമൂലം നിരവധി യാത്രക്കാരാണ് പ്രതിസന്ധി നേരിട്ടിരുന്നത്.എന്നാൽ യാത്രകാർക്ക് ഇപ്പോള്‍ ആശ്വസിക്കാനുള്ള വഴി ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഇനി മുതൽ 10 മണിക്കൂർ മുൻപ് തന്നെ റിസർവേഷൻ ചാർട്ട് തയ്യാറാക്കും. അതുകൊണ്ട് തന്നെ തന്നെ ടിക്കറ്റ് കൺഫോം ആയോ ഇല്ലയോ എന്ന് നേരത്തെ അറിയാൻ സാധിക്കും. ടിക്കറ്റ് കൺഫോം ആയില്ലെങ്കിൽ യത്രക്കാർക്ക് മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി യാത്ര നടത്താവുന്നാണ്.
രാവിലെ അഞ്ചിനും ഉച്ചക്ക് രണ്ടിനും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി എട്ട് മണിക്ക് തന്നെ തയ്യാറാക്കും. ഉച്ചക്ക് 2:01 മുതൽ രാത്രി 11:59 വരെയും അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് 10 മണിക്കൂർ മുൻപ് തയ്യാറാക്കും.
ഇതുമായി സംബന്ധിച്ച നർദേശങ്ങള്‍ എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നൽകി കഴിഞ്ഞു. സമീപ കാലത്ത് ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യൻ റെയിൽവേക്ക് ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മിക്ക യാത്രക്കാരും കൗണ്ടറുകൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഐആർടിസി ആപ്പ് വഴി ഓൺലൈനായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയിൽ ബുക്ക് ചെയ്യുന്ന റിസർവേഷൻ ടിക്കറ്റുകളുടെ 87 ശതമാനത്തിലധികവും ഓൺലൈൻ വഴിയാണന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോക്‌സഭയിൽ പറഞ്ഞിരുന്നു.