മകരസംക്രാന്തി ആഘോഷങ്ങള്‍ക്കിടെ വന്‍ തീപിടിത്തം:3കുട്ടികള്‍ ഉള്‍പ്പെടെ 6പേർ വെന്തുമരിച്ചു

മകരസംക്രാന്തി ആഘോഷങ്ങള്‍ക്കിടെ വന്‍ തീപിടിത്തം:3കുട്ടികള്‍ ഉള്‍പ്പെടെ 6പേർ വെന്തുമരിച്ചു

ഷിംല: ഹിമാചല്‍പ്രദേശില്‍ മകരസംക്രാന്തി ആഘോഷങ്ങള്‍ക്കിടെ വന്‍ തീപിടിത്തം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർ വെന്തുമരിച്ചു. തലങ്കണയില്‍ വീടിനാണ് തീ പിടിച്ചത്. തീ പടര്‍ന്ന് സമീപത്തെ നാല്‌ വീടുകളും കത്തി നശിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സിർമൗർ ജില്ലയിലെ സംഗ്ര സബ്‌ഡിവിഷനിലെ നൗഹ്രധറിലെ തലങ്കണ ഗ്രാമത്തിൽ  ഇന്നലെ (ജനുവരി 14) രാത്രിയായിരുന്നു സംഭവം.തീപിടിത്തത്തെ തുടര്‍ന്ന് ഹിമാചൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂറും മറ്റ് മുന്‍നിര നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് അവര്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു.