എം വി ഗോവിന്ദൻ്റെ പരാമർശങ്ങളെ പരിഹസിച്ച് ബിഷപ്പിൻ്റെ വിമർശനം

എം വി ഗോവിന്ദൻ്റെ  പരാമർശങ്ങളെ പരിഹസിച്ച്  ബിഷപ്പിൻ്റെ വിമർശനം

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി മലങ്കര ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ മെത്രാപോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഭരണവിരുദ്ധ വികാരമില്ലെന്നും ശബരിമല സ്വർണക്കൊള്ള വിവാദം ഏശിയില്ലെന്നുമുള്ള സിപിഎമ്മിൻ്റെ വിലയിരുത്തൽ അങ്ങനെ തന്നെ നിൽക്കട്ടെ എന്നും എങ്കിൽ മാത്രമേ മറ്റുള്ളവർക്കും ഒരു 'ചാൻസ്' ലഭിക്കുകയുള്ളൂ എന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

എം വി ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളെ മുൻനിർത്തിയായിരുന്നു ബിഷപ്പിൻ്റെ വിമർശനം. എൽഡിഎഫിൻ്റെ അടിത്തറ ഇപ്പോഴും ഭദ്രമാണെന്നും 2026 ൽ ഭൂരിപക്ഷം നേടി എൽഡിഎഫ് ഭരണം തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തെയാണ് "മറ്റുള്ളവർക്കും ഒരു ചാൻസ് കിട്ടണമല്ലോ" എന്ന പരിഹാസത്തിലൂടെ യൂഹാനോൻ മാർ മിലിത്തിയോസ് നേരിട്ടത്. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും തത്കാലം സർക്കാർ ഒന്നിലും മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഗോവിന്ദൻ്റെ നിലപാട്. പരിശോധനകൾ നടത്തിയ ശേഷം മാറ്റം വരുത്തേണ്ട കാര്യങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടേ ഇല്ലെന്നാണ് എം വി ഗോവിന്ദൻ്റെ വാദം. വിഷയം ചർച്ചയായിരുന്നുവെങ്കിൽ ബിജെപിക്ക് മെച്ചപ്പെട്ട വിജയം ഉണ്ടാകേണ്ടതായിരുന്നു. ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിച്ചോ എന്ന കാര്യം പരിശോധിച്ച ശേഷം പറയാമെന്നും എന്നാൽ നിലവിൽ അത്തരമൊരു തിരിച്ചടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും യുഡിഎഫും ചേർന്ന് സംസ്ഥാന വ്യാപകമായി പൊതു ഇടപെടൽ നടത്തിയിട്ടുണ്ട്.

ബിജെപി അവകാശപ്പെടുന്നതു പോലെ അവർക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. തിരുവനന്തപുരം കോർപറേഷൻ ഭരണം ലഭിച്ചു എന്നത് ശരിയാണെങ്കിലും 14 ജില്ലാ പഞ്ചായത്തുകളിൽ കാസർകോട് ജില്ലയിൽ ഒരു സീറ്റ് ലഭിച്ചതൊഴിച്ചാൽ മറ്റ് ജില്ലാ പഞ്ചായത്തുകളിൽ ഒരു സീറ്റ് നേടാൻ പോലും അവർക്ക് സാധിച്ചിട്ടില്ല. അയ്യപ്പൻ്റെ സ്വന്തം സ്ഥലമായ പന്തളത്ത് അവർക്കുണ്ടായിരുന്ന നഗരസഭ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് കേവല ഭൂരിപക്ഷമുണ്ടാക്കാനായില്ല. ക്ഷേത്ര നഗരങ്ങൾ പിടിക്കുമെന്ന അവരുടെ അവകാശവാദം നടപ്പായില്ല. കൊടുങ്ങല്ലൂർ, തൃശൂർ, ഗുരുവായൂർ നഗരസഭകളിലൊന്നും അവർക്ക് വിജയിക്കാനായില്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് ബിജെപി വിജയിച്ച 40 വാർഡുകളിൽ യുഡിഎഫിന് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്. ചില വാർഡുകളിൽ വളരെ ചെറിയ വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫും ബിജെപിയും പൊതു ഇടപെടൽ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്നകന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അത്തരത്തിൽ സംഭവിച്ചിരുന്നെങ്കിൽ മലപ്പുറത്ത് എൽഡിഎഫിന് 10 ലക്ഷം വോട്ട് ലഭിക്കുമായിരുന്നില്ല. ന്യൂനപക്ഷവും ഭൂരിപക്ഷവും എൽഡിഎഫിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. അതല്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ മെച്ചപ്പെട്ട വിജയം നേടാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായ വീഴ്ചകൾ ഉൾപ്പെടെ പരിശോധിക്കും. താഴെത്തട്ട് മുതൽ ഇക്കാര്യം പരിശോധിച്ച് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് അവ വിശദമായി വിലയിരുത്തി പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തും. ഈ പരിശോധനയിലൂടെ പാർട്ടിയുടെ അടിത്തറ വിപുലീകരിച്ച് മൂന്നാം സർക്കാർ എൽഡിഎഫ് രൂപീകരിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.. എൽഡിഎഫിൻ്റെ അടിത്തറ ഇപ്പോഴും ഭദ്രമാണെന്നും 2026 ൽ ഭൂരിപക്ഷം നേടി എൽഡിഎഫ് ഭരണം തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തെയാണ് "മറ്റുള്ളവർക്കും ഒരു ചാൻസ് കിട്ടണമല്ലോ" എന്ന പരിഹാസത്തിലൂടെ യൂഹാനോൻ മാർ മിലിത്തിയോസ് നേരിട്ടത്. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും തത്കാലം സർക്കാർ ഒന്നിലും മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഗോവിന്ദൻ്റെ നിലപാട്. പരിശോധനകൾ നടത്തിയ ശേഷം മാറ്റം വരുത്തേണ്ട കാര്യങ്ങളിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടേ ഇല്ലെന്നാണ് എം വി ഗോവിന്ദൻ്റെ വാദം. വിഷയം ചർച്ചയായിരുന്നുവെങ്കിൽ ബിജെപിക്ക് മെച്ചപ്പെട്ട വിജയം ഉണ്ടാകേണ്ടതായിരുന്നു. ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിച്ചോ എന്ന കാര്യം പരിശോധിച്ച ശേഷം പറയാമെന്നും എന്നാൽ നിലവിൽ അത്തരമൊരു തിരിച്ചടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും യുഡിഎഫും ചേർന്ന് സംസ്ഥാന വ്യാപകമായി പൊതു ഇടപെടൽ നടത്തിയിട്ടുണ്ട്.

ബിജെപി അവകാശപ്പെടുന്നതു പോലെ അവർക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. തിരുവനന്തപുരം കോർപറേഷൻ ഭരണം ലഭിച്ചു എന്നത് ശരിയാണെങ്കിലും 14 ജില്ലാ പഞ്ചായത്തുകളിൽ കാസർകോട് ജില്ലയിൽ ഒരു സീറ്റ് ലഭിച്ചതൊഴിച്ചാൽ മറ്റ് ജില്ലാ പഞ്ചായത്തുകളിൽ ഒരു സീറ്റ് നേടാൻ പോലും അവർക്ക് സാധിച്ചിട്ടില്ല. അയ്യപ്പൻ്റെ സ്വന്തം സ്ഥലമായ പന്തളത്ത് അവർക്കുണ്ടായിരുന്ന നഗരസഭ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് കേവല ഭൂരിപക്ഷമുണ്ടാക്കാനായില്ല. ക്ഷേത്ര നഗരങ്ങൾ പിടിക്കുമെന്ന അവരുടെ അവകാശവാദം നടപ്പായില്ല. കൊടുങ്ങല്ലൂർ, തൃശൂർ, ഗുരുവായൂർ നഗരസഭകളിലൊന്നും അവർക്ക് വിജയിക്കാനായില്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് ബിജെപി വിജയിച്ച 40 വാർഡുകളിൽ യുഡിഎഫിന് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്. ചില വാർഡുകളിൽ വളരെ ചെറിയ വോട്ടുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫും ബിജെപിയും പൊതു ഇടപെടൽ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്നകന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അത്തരത്തിൽ സംഭവിച്ചിരുന്നെങ്കിൽ മലപ്പുറത്ത് എൽഡിഎഫിന് 10 ലക്ഷം വോട്ട് ലഭിക്കുമായിരുന്നില്ല. ന്യൂനപക്ഷവും ഭൂരിപക്ഷവും എൽഡിഎഫിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. അതല്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ മെച്ചപ്പെട്ട വിജയം നേടാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായ വീഴ്ചകൾ ഉൾപ്പെടെ പരിശോധിക്കും. താഴെത്തട്ട് മുതൽ ഇക്കാര്യം പരിശോധിച്ച് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് അവ വിശദമായി വിലയിരുത്തി പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തും. ഈ പരിശോധനയിലൂടെ പാർട്ടിയുടെ അടിത്തറ വിപുലീകരിച്ച് മൂന്നാം സർക്കാർ എൽഡിഎഫ് രൂപീകരിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

https://www.worldm.news/news/ldf-is-still-strong-12929