റബർ കർഷകർക്കായി ഭവന പദ്ധതി : റബ്ബർ മേഖലയുടെ പുരോഗതിക്കായി പുതിയ പദ്ധതികളുമായി റബ്ബർ ബോർഡ്

റബർ കർഷകർക്കായി ഭവന പദ്ധതി : റബ്ബർ മേഖലയുടെ പുരോഗതിക്കായി പുതിയ പദ്ധതികളുമായി  റബ്ബർ ബോർഡ്

കോട്ടയം: റബ്ബർ മേഖലക്ക് കരുത്തേകാന്‍ പുതിയ പദ്ധതികളുമായി റബ്ബർ ബോർഡ്. റബ്ബർ ഉൽപാദനത്തിനും റബ്ബർ കൃഷി പ്രധാനമായി ചെയ്യുന്നവരുടെ എണ്ണത്തിലും മുൻ കാലങ്ങളേക്കാൾ വർദ്ധനയുണ്ടെന്നും റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി പറഞ്ഞു. മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ അക്രമത്തിനിരയാകുന്ന കർഷകന് എല്ലാവിധ ചികിത്സയും സഹായവും ലഭ്യമാക്കും.

റബ്ബർ കർഷകർക്കായുള്ള ആനുകൂല്യങ്ങൾ

സംസ്‌ഥാനത്തെ റബ്ബർ കർഷകർക്ക് ആശ്വാസമേകുന്ന പുതിയ പദ്ധതികളാണ് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. റബർ കർഷകർക്കായി ഭവന പദ്ധതി കൊണ്ടുവരാന്‍ റബ്ബർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായം നൽകുവാനും വിവിധ ക്ഷേമ പദ്ധതികൾ ഉണ്ട് എന്നാൽ ഈ ക്ഷേമ പദ്ധതികളെക്കുറിച്ച് കർഷകർക്ക് അറിവില്ല. റബ്ബർ ബോർഡ് നൽകുന്ന കാർഷിക സഹായങ്ങളും ക്ഷേമ പദ്ധതികളെയും കുറിച്ച് കർഷകരെ അറിയിക്കുവാൻ വേണ്ട നടപടി എടുക്കുമെന്നും ഹരി പറഞ്ഞു.മലയാളികൾക്ക് റബ്ബർ മേഖലയെ കുറിചുള്ള പരിചയം ഈ രംഗത്തെ വികസനത്തിന് സഹായകരമാകുമെന്നും ഹരി പ്രത്യാശ പ്രകടിപ്പിച്ചു. വടക്കേ ഇന്ത്യക്കാരായ ഐഎഎസുകാർ ചെയർമാനായിരിക്കുമ്പോൾ ഉണ്ടായിരുന്ന ഭാഷാപരമായ പ്രശ്‌നങ്ങളും തനിക്ക് പരിഹരിക്കാനാവുമെന്നും നിരവധി പദ്ധതികൾ കർഷകർക്കായി ഉടൻ പ്രഖ്യാപിക്കുമെന്നും ഉടമസ്ഥൻ തന്നെയാണ് റബർ ടാപ്പിംഗ് നടത്തുന്നതെങ്കിലും ടാപ്പിംഗ് കൂലി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. റബർ ടാപ്പർമാർക്ക് കണ്ണട വാങ്ങാനുള്ള രണ്ടായിരം രൂപ ധനസഹായം ഈ ആനുകൂല്യങ്ങൾക്കപ്പുറം നൽകും.കേരളത്തിൽ രണ്ട് ലക്ഷം ടൺ റബർ കൂടി ഉൽപാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലും പദ്ദതികൾ കൊണ്ട് വരും.

കേരളത്തിൽ ടാപ്പിംങ് ഇല്ലാതെ കിടക്കുന്ന തോട്ടങ്ങളിൽ റബ്ബർ കൃഷി പുനരാരംഭിക്കുവാനും റബ്ബർ മിഷൻ അടക്കം ആവിഷ്‌കരിച്ചു കൊണ്ട് ബോർഡിനെ ശക്തിപ്പെടുത്തുന്നതിന് നൂതന പദ്ധതികൾക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി വ്യക്തമാക്കി.ആത്മ നിർഭർ പദ്ധതിയിലൂടെ അനുവദിച്ച 100 കോടി രൂപ വിനയോഗിച്ച് ഈ മേഖലയെ ശക്‌തിപ്പെടുത്തുമെന്നും ഈ പദ്ധതികൾ റബ്ബർ ഉൽപാദക സംഘങ്ങളെ (PRS ) സജീവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിലൂടെ രാജ്യത്ത് റബ്ബറിൻ്റെ ഉൽപാദനം വർധപ്പിക്കുകയാണ് ബോർഡിൻ്റെ പ്രധാന ലക്ഷ്യമെന്നും എൻ ഹരി പറഞ്ഞു.300 രൂപ തറവില റബ്ബറിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞതായി പ്രകടന പത്രികയിൽ കണ്ടില്ലെന്നും 300 രൂപ തറവിലയിൽ റബ്ബറിന് ഉയർത്താനുള്ള പദ്ദതികളാണ് ഇപ്പോൾ ഒരുങ്ങുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഹരി മറുപടി നൽകി.