"സ്വര്‍ണം കട്ട ആളും ആ സ്വര്‍ണം വാങ്ങിയ ആളും ഒന്നിച്ച് എങ്ങനെ ഒരേ സമയം സോണിയാഗാന്ധിയുടെ അടുത്ത് എത്തിപ്പെട്ടു"? : മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത രാഷ്ട്രീയ പ്രത്യാക്രമണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണസംഘം തന്നെ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഗൂഢാലോചനയാണെന്ന അടൂർ പ്രകാശിൻ്റെ ആരോപണത്തിന് അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. കോൺഗ്രസ് നേതാക്കളും കേസിലെ പ്രതികളും ഒന്നിച്ചുള്ള ചിത്രങ്ങളെ ആയുധമാക്കിയ മുഖ്യമന്ത്രി, സോണിയാ ഗാന്ധിയെപ്പോലൊരു നേതാവിൻ്റെ അടുത്തേക്ക് ഈ മഹാതട്ടിപ്പുകാരെ എത്തിച്ചത് ആരാണെന്ന ചോദ്യം ഉയർത്തി.
ഏതെങ്കിലും ഒരാള്‍ യാദൃച്ഛികമായി എത്തിപ്പടുകയല്ലോ ചെയ്തത്, ആരോപിക്കുന്ന രീതിയിലാണെങ്കില്‍ ഇത്തരം ഒരു കേസില്‍ പ്രധാന പ്രതിസ്ഥനത്ത് ഇരിക്കുന്ന രണ്ട് വ്യക്തികള്‍ ഒരാള്‍ സ്വര്‍ണം കട്ട ആള്‍, ആ സ്വര്‍ണം വാങ്ങിയ ആള്‍ ഈ രണ്ട് പേരും ഒന്നിച്ച് എങ്ങനെ ഒരേ സമയം സോണിയാഗാന്ധിയുടെ അടുത്ത് എത്തിപ്പെട്ടു. അതിൻ്റെ കൂടെ അടൂര്‍പ്രകാശും ആൻ്റോ ആൻ്റണിയും നില്‍ക്കുന്നു. എങ്ങനെയാണ് രണ്ടുപേരും ഒന്നിച്ച് എത്തിയത്. അതില്‍ ഒരാള്‍ പറയുന്നു, ഞാന്‍ മുന്‍കൈ എടുത്തിട്ടല്ല, പോറ്റി വിളിച്ചിട്ടാണ് പോയതെന്ന്. അങ്ങനെ പോറ്റി വിളിച്ചാല്‍ ചെല്ലേണ്ട ആളാണോ അദ്ദഹം. പോറ്റി വിളിച്ചാല്‍ പോകേണ്ട ബാധ്യതയാണോ അദ്ദേഹത്തിനുള്ളത്. എങ്ങനെയാണെന്നത് കൂടുതല്‍വ്യക്തതയോടെ പറയാനുള്ള ധാര്‍മികത ആ പാര്‍ട്ടി കണിക്കണ്ടേ, അതിനുവേണ്ടി സംസാരിക്കുന്നവര്‍ കാണിക്കണ്ടേ. അതിനല്ലേ മറുപടി പറയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസില്‍ ഏറ്റവും പ്രധാനപ്രതിയായി വന്ന പോറ്റി ആദ്യം കയറിയത് അവിടെയാണെന്നും പിണറായി പറഞ്ഞു.
ചില കാര്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരേതന്നെ ഒരു ആരോപണം ഇരിക്കട്ടെ എന്നു വിചാരിച്ചാല്‍ അതുകൊണ്ട് തങ്ങള്‍ രക്ഷപ്പെടുമെന്നാണ് കരുതുന്നത്. എങ്ങനെയാണ് ഈ രണ്ടു പേരും കൂടി ഒന്നിച്ച് ഒരേ സമയം സോണിയാഗാന്ധിയെ പോലുള്ള സുരക്ഷിതത്വമുള്ള നേതാവിൻ്റെ അടുത്തെത്തുന്നത്.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരേ ആരോപണം ഉന്നയിച്ച വ്യക്തി എനിക്കതില്‍ പങ്കില്ല, എന്നെ വിളിച്ചിട്ടു പോയതാണ് എന്ന് പറഞ്ഞു. അങ്ങനെ വിളിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് ഇവരെല്ലാം ഒരുമിച്ച് എത്തപ്പെട്ടത്. ഇതിനല്ലേ മറുപടി പറയേണ്ടത്. എങ്ങനെയാണ് ഈ മഹാതട്ടിപ്പുകാര്‍ക്ക് സോണിയാഗാന്ധിയെ പോലുള്ള അതിസുരക്ഷിതത്വം ലഭ്യമാകുന്ന ഒരു രാഷ്ട്രീയ നേതാവിൻ്റെ അടുത്ത് എത്തിപ്പെടാന്‍ കഴിഞ്ഞത്. ഇതില്‍ ഇവരുടെ പങ്ക് എന്താണ്, അല്ലെങ്കില്‍ ആരാണ് പങ്കുവഹിച്ചത്. അതിന് മറുപടി പറയാന്‍ കഴിയാത്തപ്പോള്‍ ഒന്നും പറയാനില്ലാത്തപ്പോള്‍ കൊഞ്ഞണം കുത്തുന്ന പരിപാടി സ്വീകരിക്കുകയാണോ വേണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു നേരേ ഇരിക്കട്ടെ എന്നു പറഞ്ഞ് ചാര്‍ത്തിത്തന്നതുകൊണ്ട് ഞങ്ങള്‍ക്ക് അതിൻ്റെ ഉത്തരവാദിത്വം വരുമോ? ഞങ്ങള്‍ക്കതില്‍ അന്വേഷണം കൃത്യമായി നടക്കട്ടെ എന്ന നിലാപാടേ ഉള്ളു. ഒരു ഘട്ടത്തിലും അതിനെ തടസപ്പെടുത്താന്‍ നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐടിക്ക് അവരുടെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങളില്‍ വ്യക്തത നേടേണ്ടതുണ്ട്. ആ വ്യക്തത നേടേണ്ടതിൻ്റെ ഭാഗമായി ആവശ്യമായ ഇടപെടലുകള്‍ അവര്‍ നടത്തും. അത് സ്വാഭാവികമാണ്. അതിൻ്റെ ഭാഗമായി അവര്‍ക്ക് ആരെയാണോ ബന്ധപ്പെടേണ്ടത്, ചോദ്യം ചെയ്യേണ്ടത് അതവര്‍ തീരുമാനിക്കുന്ന കാര്യമാണ്. ഞങ്ങള്‍ ഇന്നയാളെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്നത് സാധാരണ ഗതിയില്‍ ആരോടും അവര്‍ നേരത്തേ പറയാറില്ല. പ്രതിപക്ഷ നേതാവാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചത്. ഏതെങ്കിലുമൊരുഘട്ടത്തില്‍ പ്രതിപക്ഷനേതാവിനെ ഏതെങ്കിലും ഒരാളെ ചോദ്യം ചെയ്യുന്ന കാര്യം നേരത്തെ അവര്‍ അറിയിച്ചുണ്ടെന്ന് താന്‍ മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.worldm.news/keralam/massive-looting-took-place-at--13468