"ഇനി ഞാൻ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും" അമ്മയിൽനിന്നും രാജിവെച്ച് ശ്വേതാമേനോൻ
എറണാകുളം : അമ്മ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ അമ്മയിലെ അംഗത്വം രാജിവച്ചതായി നടി ശ്വേത മേനോന്. തനിക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നും എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.അജണ്ട വച്ച് താരങ്ങളെ പുറത്താക്കാന്‍ നീക്കം നടന്നതായും ശ്വേത പറഞ്ഞു. ഇന്നുമുതല്‍ അമ്മയില്‍ അംഗമല്ലെന്നും കുറ്റാരോപിതര്‍ സംഘടന തിരിച്ചുപിടിക്കുകയാണ് ചെയ്തതെന്നും ശ്വേത പറഞ്ഞു. പാവകളായിരുന്നെങ്കില്‍ മാത്രമേ ആ സംഘടന ഓടിക്കാന്‍ കഴിയുകയുള്ളു. തനിക്ക് പാവയായി തുടരാനാവില്ല. ബാബുരാജിന്റെ കാലത്ത് സംഘടനയുടെ കണക്കുകളില്‍ കുഴപ്പമുണ്ടെന്നും ശ്വേത യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
"'പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ചെറിയ സംഘടനയായത് കൊണ്ടാണ്. ഇന്ന് ഞാന്‍ അമ്മ അംഗമല്ല', ശ്വേത മേനോന് പറഞ്ഞു."
അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേത മേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കെതിരെ അവിശ്വാസ പ്രമേയം വന്നപ്പോഴാണ് രാജിവച്ചതായി ശ്വേത യോഗത്തെ അറിയിച്ചത്. തുടര്‍ന്ന് മറ്റ് അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. വീണ്ടും അമ്മയില്‍ ആഭ്യന്തരകലാപം രൂക്ഷമായെന്നതാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്.