National
എല്‍കെ അഡ്വാനി ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച നേതാവെന്ന് ശശി തരൂര്‍ എംപി.

ന്യൂഡല്‍ഹി: ബിജെപി നേതാവ് എല്‍കെ അഡ്വാനി ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച നേതാവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. നവംബര്‍ എട്ടിന് അഡ്വാനിയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച എക്‌സ് കുറിപ്പിലാണ് തരൂരിന്റെ പ്രതികരണം.ആദരണീയനായ എല്‍കെ അഡ്വാനിക്ക് 98-ാം ജന്മദിനാശംസകള്‍! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും, എളിമയും മാന്യതയും, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും വിസ്മരിക്കാനാവാത്തതാണ്. മാതൃകാപരമായ സേവന ജീവിതം നയിച്ച ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്‍. എന്നാണ് തരൂരിന്റെ കുറിപ്പ്. അഡ്വാനിക്കൊപ്പമുള്ള പഴയ ഫോട്ടോയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു.