വയനാട് മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

വയനാട്: മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. എസ്‌കവേറ്റര്‍ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ അൻസാരി, നിർമാണ കമ്പനി എഞ്ചിനിയറായ ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍, സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മീനാക്ഷി പുഴയില്‍ നിന്നും (മൂന്നാം സോണ്‍) ഒരാളുടേത് പുഴയ്‌ക്ക് സമീപത്ത് (ഒന്നാം സോണ്‍) നിന്നുമാണ് കണ്ടെത്തിയത്.
കള്ളാടിയില്‍ മൂന്നാം ദിവസവും തെരച്ചില്‍ തുടരവേയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം ആറായി. കാണാതായ രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ മേഖലയില്‍ പുരോഗമിക്കുകയാണ്. അതീവ ദുഷ്‌കരമായ തെരച്ചിലാണ് മൂന്നാം ദിനം തുടരുന്നത്. മീനാക്ഷി പുഴയുടെ ഭാഗത്താണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്