"ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നത് തുടരും . ഒരു നല്ലവശത്തെ പ്രശംസിച്ചു എന്ന് മാത്രം : ദിഗ്‌വിജയ്സിങ്

ന്യൂഡൽഹി: ബിജെപിയെയും ആർഎസ്എസിനെയും പ്രശംസിച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ദിഗ്‌വിജയ് സിങ്. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പഴയകാലചിത്രം പങ്കുവെച്ചുകൊണ്ട് ദിഗ്‌വിജയ് സിങ് പ്രശംസിച്ചത്. എന്നാൽ ഉദ്ദേശ ശുദ്ധി പ്രശംസ ആയിരുന്നില്ലെന്നാണ് എംപിയുടെ വിശദീകരണം. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമായിരുന്നു വിശദീകരണം.
ബിജെപിയെയോ ആർഎസ്‌എസിനെയോ കുറിച്ചല്ല, സംഘടനയെയും അതിൻ്റെ ശക്തിയെയും കുറിച്ച് മാത്രമാണ് താൻ സംസാരിച്ചതെന്നും രണ്ടും താൻ ശക്തമായി എതിർത്തിരുന്നുവെന്നുമാണ് ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. കാലം മാറുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ പുതിയ പരിഷ്‌കാരങ്ങൾ വരേണ്ടത് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കത്തയച്ച് അധികനാള്‍ പിന്നിടും മുൻപാണ് ആർഎസ്‌എസിനെ പുകഴ്‌ത്തി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പഴയകാലചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പ്രശംസ.
ഗുജറാത്തിൽ ബിജെപി നേതാവ് എൽകെ അദ്വാനി ഗുജറാത്തിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലെ ക്വോറ സ്‌ക്രീൻഷോട്ട് ആണ് എക്‌സിൽ പങ്കുവെച്ചത്. മോദി, അദ്വാനിയുടെ സമീപം തറയിൽ ഇരിക്കുന്നതാണ് ചിത്രം. ഒരിക്കൽ മുതിർന്ന നേതാവിനടുത്ത് തറയിൽ ഇരുന്ന ഒരു പ്രവർത്തകൻ സംഘപരിവാർ-ബിജെപി സംവിധാനത്തിനുള്ളിൽ വളർന്ന് മുഖ്യമന്ത്രിയും ഇന്ന് പ്രധാനമന്ത്രിയും ആയതെങ്ങനെ എന്ന് നമ്മൾ ചിന്തിക്കണം എന്നാണ് പോസ്റ്റിൽ പറയുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ് നേതാക്കളായ രാഹുൽ, പ്രിയങ്ക, ജയറാം രമേഷ് എന്നിവരെയും ദിഗ്‌വിജയ് സിങ് പോസ്റ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്. 1996 ൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ എടുത്തതാണെന്ന് കരുതപ്പെടുന്ന ഫോട്ടോയാണിത്.
''ഈ ചിത്രം ക്വോറ സൈറ്റിൽനിന്ന് ലഭിച്ചതാണ്. വളരെ ആകർഷകമായ ചിത്രമാണിത്.. ഒരിക്കൽ സംഘ പ്രവർത്തകരും ജനസംഘം/ ബിജെപി പ്രവർത്തകരും നേതാക്കളുടെ കാൽക്കീഴിൽ തറയിലാണ് ഇരുന്നിരുന്നത്. അവർ കാലക്രമേണ വളർന്ന് സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും ആയതെങ്ങനെയാണ്. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയാറാം'' - ദിഗ്‌വിജയ് സിങ് എക്‌സിൽ കുറിച്ചു.പരാമർശം വിവാദമായതോടെ അദ്ദേഹം തന്നെ വിഷയത്തിൽ വിശദീകരണവുമായി എത്തുകയായിരുന്നു. താൻ സംഘടനയുടെ ഒരു നല്ല വശത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്‌തത്. ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
https://www.worldm.news/national/those-who-worked-at-the--13283