ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ നിലവിൽ വന്നു

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറും അനുബന്ധ സാമൂഹിക സുരക്ഷാ കരാറും ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 100 ബില്യൺ ഡോളറായി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന ചുവടുവെപ്പ് നടപ്പിലാക്കിയിരിക്കുന്നത്.ഇന്ത്യ-യുകെ പങ്കാളിത്തത്തിലെ നിർണായക നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും വിശേഷിപ്പിച്ചു. ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസത്തിന്‍റെയും വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, നവീകരണം എന്നിവയിലൂന്നിയ ഭാവിയുടെയും പ്രതിഫലനമാണ് ഈ കരാറെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. കർഷകർക്കും സംരംഭകർക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഈ കരാർ പുതിയ ആക്കം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

EU വ്യാപാര സാമ്പത്തിക സുരക്ഷാ കമ്മീഷണർ മരോഷ് ഷെഫ്‌കോവിച്ചും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച നടന്നു
ഈ കരാറിന്‍റെ ഏറ്റവും വലിയ സവിശേഷത യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും പൂജ്യം തീരുവയിൽ വിപണി പ്രവേശം ലഭിക്കുമെന്നതാണ്. ടെക്സ്റ്റൈൽസ്, ഗാർമെന്‍റ്സ്, ഫുട്‌വെയർ, ലെതർ ഉൽപ്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, മറൈൻ ഉൽപ്പന്നങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ, ഓട്ടോ ഘടകങ്ങൾ, ഓർഗാനിക് കെമിക്കൽസ്, പ്രോസസ്ഡ് ഫുഡ് തുടങ്ങിയ തൊഴിൽസാധ്യതയേറിയ നിരവധി ആഭ്യന്തര മേഖലകൾക്ക് ഇത് വലിയ വിപണി സാധ്യതയാണ് തുറന്നുനൽകുന്നത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ സുവർണ്ണകാലം
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ കരാര്‍ സഹായിക്കും. 99 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍, ചെരുപ്പുകള്‍, കായിക ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ എന്നീ മേഖലകള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ഇതിന് പുറമെ എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, ഓര്‍ഗാനിക് കെമിക്കലുകള്‍ എന്നിവയ്ക്കും വലിയ വിപണി ലഭിക്കും.യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് (പ്രത്യേകിച്ച് ഐടി മേഖലയിലുള്ളവര്‍ക്ക്) ഈ കരാര്‍ വലിയ ആശ്വാസമാണ്. 'ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷന്‍' ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ബ്രിട്ടനിലെ സോഷ്യല്‍ സെക്യൂരിറ്റിയിലേക്ക് ഇന്ത്യക്കാര്‍ നല്‍കിയിരുന്ന തുക ഒഴിവാകും. പകരം ഈ തുക ഇന്ത്യയിലെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാം. ഇതിലൂടെ പ്രവാസികള്‍ക്ക് തങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനത്തോളം ലാഭിക്കാനും, അതിന് പലിശ നേടാനും സാധിക്കും.ഇന്ത്യന്‍ കര്‍ഷകരെയും ചെറുകിട ക്ഷീരകര്‍ഷകരെയും ബാധിക്കാതിരിക്കാന്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ചീസ്, പഞ്ചസാര, അരി, പോര്‍ക്ക്, കോഴിയിറച്ചി, മുട്ട തുടങ്ങിയവയെ ഇറക്കുമതി തീരുവ ഇളവുകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഇതോടൊപ്പം താൽക്കാലിക ജോലി ആവശ്യങ്ങൾക്കായി യുകെയിലെത്തുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമേകുന്ന വ്യവസ്ഥകളും കരാറിലുണ്ട്. യുകെയിൽ താൽക്കാലിക നിയമനങ്ങളിലുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ 5 വർഷം വരെ അവിടെത്തെ ദേശീയ ഇൻഷുറൻസ് സംഭാവനകൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കി. ഇത് ഇന്ത്യൻ കമ്പനികളുടെ ആഗോള മത്സരശേഷി വലിയ തോതിൽ വർധിപ്പിക്കും. ഐടി, ഫിനാൻസ്, ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ 75,000-ത്തിലധികം പ്രൊഫഷണലുകൾക്കും 900-ഓളം ഇന്ത്യൻ കമ്പനികൾക്കും ഇതിന്‍റെ പ്രയോജനം നേരിട്ട് ലഭിക്കും. കൂടാതെ, 137 ഉപമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 1,800 ഇന്ത്യൻ പാചകക്കാർ , യോഗ ഇൻസ്ട്രക്ടർമാർ, ക്ലാസിക്കൽ സംഗീതജ്ഞർ എന്നിവർക്കായി സമർപ്പിത വാർഷിക മൊബിലിറ്റി ക്വാട്ടകളും കരാറിലൂടെ അനുവദിച്ചിട്ടുണ്ട്.
മറുഭാഗത്ത്, കരാറിന്‍റെ ഭാഗമായി യുകെയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഘട്ടങ്ങളായി കുറയ്ക്കുന്നതിനാൽ ആഭ്യന്തര വിപണിയിൽ പല ഉൽപ്പന്നങ്ങൾക്കും വില കുറയാൻ സാധ്യതയുണ്ട്. നിലവിൽ 150 ശതമാനമുള്ള പ്രീമിയം സ്കോച്ച് വിസ്കി, ജിൻ എന്നിവയുടെ ഇറക്കുമതി തീരുവ തുടക്കത്തിൽ 75 ശതമാനമായും അടുത്ത ഒരു ദശകത്തിനുള്ളിൽ 40 ശതമാനമായും കുറയ്ക്കും. ജാഗ്വാർ ലാൻഡ് റോവർ, ബെന്‍റ്ലി, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്‌സ് തുടങ്ങിയ യുകെ നിർമ്മിത ആഡംബര കാറുകളുടെ ഇറക്കുമതി ഡ്യൂട്ടി നിർദ്ദിഷ്ട ക്വാട്ടയ്ക്ക് കീഴിൽ ഘട്ടങ്ങളായി കുറയ്ക്കാനും വ്യവസ്ഥയുണ്ട്. ഇതിനുപുറമേ ചോക്ലേറ്റുകൾ, ബിസ്‌ക്കറ്റുകൾ, സാൽമൺ മത്സ്യം, ലാമ്പ്, സോഫ്റ്റ് ഡ്രിങ്കുകൾ, പ്രത്യേക പാക്കേജ്ഡ് ഭക്ഷണങ്ങൾ, ചില കോസ്മെറ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, വ്യവസായ യന്ത്രങ്ങൾ എന്നിവയും വരുംദിവസങ്ങളിൽ കൂടുതൽ ആകർഷകമായ വിലയിൽ ലഭ്യമായേക്കും.
എന്നാൽ, യുകെയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഈ വിലക്കുറവ് ഉടനടി പ്രതീക്ഷിക്കേണ്ടതില്ല. ചില തന്ത്രപ്രധാന കാർഷിക ഉൽപ്പന്നങ്ങൾ, ഡയറി ഇനങ്ങൾ എന്നിവയെ ആഭ്യന്തര വിപണിയുടെ സംരക്ഷണാർത്ഥം തീരുവ കുറയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.ഘട്ടങ്ങളായി തീരുവ കുറയ്ക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണി വിലയിലെ മാറ്റം പെട്ടെന്നല്ലാതെ പതുക്കെ മാത്രമേ പ്രകടമാകൂ. അന്തിമ ഉപഭോക്തൃ വില ലോജിസ്റ്റിക്സ് ചിലവ്, വിനിമയ നിരക്ക് വ്യതിയാനം, ആഭ്യന്തര നികുതികൾ, കമ്പനികളുടെ വിലനിർണ്ണയ രീതികൾ എന്നിവയെക്കൂടി ആശ്രയിച്ചിരിക്കും. ചുരുക്കത്തിൽ, ഉപഭോക്താക്കൾക്ക് വിലക്കുറവിന്‍റെ നേട്ടങ്ങൾ നൽകുന്നതിനൊപ്പം ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും, കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും, ഇരു രാജ്യങ്ങളിലെയും വിതരണ ശൃംഖല ശക്തമാക്കി വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഈ ചരിത്ര കരാർ വഴിയൊരുക്കും.