ലോകകപ്പിനായി യുഎസ്സിൽ ൽ എത്തിയ ഇറാഖ് സ്‌ട്രൈക്കർ അയ്മെൻ ഹുസൈനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു

ലോകകപ്പിനായി യുഎസ്സിൽ ൽ എത്തിയ ഇറാഖ് സ്‌ട്രൈക്കർ അയ്മെൻ ഹുസൈനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു

ചിക്കാഗോ: ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ,ഇറാഖിന്റെ ലോകകപ്പ് സ്‌ട്രൈക്കർ അയ്മെൻ ഹുസൈനെ ഇന്നലെ ചിക്കാഗോയിലെ ഒ'ഹെയർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ശേഷം ഏഴ് മണിക്കൂറോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി ഇറാഖി സ്‌പോർട്‌സ് ഉദ്യോഗസ്ഥൻ .ഹുസൈനെ ഒടുവിൽ അകത്തേക്ക് പ്രവേശിപ്പിച്ചു, പക്ഷേ ടീമിന്റെ ഫോട്ടോഗ്രാഫറെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി ഇറാഖി ഒളിമ്പിക് കമ്മിറ്റിയിൽ ജോലി ചെയ്യുന്ന, ടീമുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ടീമിലെ പ്രധാന താരവും ഇറാഖിന്റെ ലോകകപ്പ് യോഗ്യതയ്ക്ക് നിർണ്ണായകമായ ഗോളുകൾ നേടിയ താരവുമാണ് ഹുസൈൻ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെ ഇദ്ദേഹത്തിന്റെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഹുസൈനെ പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചു.എന്നാൽ, ഇറാഖ് ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫർ തലാൽ സലാഹിന്റെ കാര്യത്തിൽ അധികൃതർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. പത്ത് മണിക്കൂറിലധികം തടഞ്ഞുവെച്ച ശേഷം അദ്ദേഹത്തിന് യുഎസിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു. ഹുസൈനെപ്പോലെ സലാഹിന്റെയും ഫോൺ പരിശോധിച്ചിരുന്നു.

ഇറാഖ് ഫുട്ബോൾ അസോസിയേഷനോ യുഎസ് അധികൃതരോ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര, സൈനിക സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. ഇതിനകം തന്നെ വെടിനിർത്തൽ കരാറുകൾ അട്ടിമറിക്കപ്പെടുന്ന വാർത്തകൾ വരുന്നുണ്ട്.