കെ. കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി അനുശോചിച്ചു .

കെ. കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി അനുശോചിച്ചു .

മുംബൈ: പ്രമുഖ മുസ്ലിം ലീഗ് നേതാവും, ചന്ദ്രിക പത്രത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും  , മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന കെ. കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി അനുശോചിച്ചു .സ്ഥാപക യൂത്ത് ലീഗ് പ്രസിഡന്റായും, മുസ്ലിം ലീഗിൻ്റെ  ആശയ-സംഘടനാ രംഗങ്ങളിൽ സജീവ സാന്നിധ്യമായും പ്രവർത്തിച്ച കെ. കെ.മുഹമ്മദ് , കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും  വിലപ്പെട്ട സംഭാവനകൾ നൽകിയ നേതാവായിരുന്നു.  ലീഗിൻ്റെ  ചരിത്രത്തോടും പാരമ്പര്യത്തോടും ചേർന്ന് നിന്നായിരുന്നു ആദ്ദേഹത്തിൻ്റെ  പ്രവർത്തനങ്ങൾ . അതോടൊപ്പം സംസ്ഥാനത്തെ നിരവധി സാമൂഹ്യ സംഘടനകളുടെ സജീവപ്രവർത്തകനായി നിന്നുകൊണ്ട്  ജീവകാരുണ്യമേഖലകളിൽ ചെയ്‌ത നിസ്വാർത്ഥ സേവനങ്ങളും ഈ അവസരത്തിൽ  സ്മരിക്കപ്പെടുന്നതാണെന്ന് എ.ഐ.കെ.എം.സി.സി അനുശോചന കുറിപ്പിൽ പറഞ്ഞു.

പരേതൻ്റെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി പങ്കുചേരുന്നതായി  മഹാരാഷ്ട്ര വിഭാഗം  ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർ അറിയിച്ചു.