ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി പെരളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി പെരളശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍

കണ്ണൂർ : സമൂഹത്തില്‍ പിടിമുറുക്കുന്ന ലഹരിക്കെണിക്കെതിരെ സ്വന്തം വാഹനത്തില്‍ ബോധവല്‍ക്കരണവുമായി പെരളശ്ശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവർ. സ്‌കൂളില്‍ നിന്നും ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ കുരുക്കിലാക്കാൻ ലഹരി സംഘം കാവലുണ്ട്.അതില്‍ പെട്ടു പോകാതെ എത്രയും പെട്ടെന്ന് വീട്ടില്‍ എത്തുക. അച്ഛനും അമ്മയും കൊച്ചനുജനും കൊച്ചനുജത്തിയും നിന്നെ കാത്ത് വീട്ടില്‍ ഇതിലുണ്ട്.പുതിയ അധ്യയന വർഷത്തിന് തുടക്കമായ ജൂണ്‍ ഒന്നിന് ദിവസം തന്നെ ലഹരിക്കെതിരായ ശക്തമായ സന്ദേശവുമായി പെരളശ്ശേരി അമ്പലം സ്റ്റോപ്പിലെ ഓട്ടോറിക്ഷ ഡ്രൈവർ രംഗത്തു വന്നത് ശ്രദ്ധേയമായി.പെരളശ്ശേരി വടക്കുമ്പാട്ടെ സൗമ്യയിലെ പി.പി സുരേന്ദ്രനാണ് തന്റെ ഓട്ടോയുടെ പിറകില്‍ ബോധവല്‍ക്കരണ ഫ്ളക്സ് സ്ഥാപിച്ചത്. . 'മോനെ... ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നിങ്ങളെ കുരുക്കിലാക്കാൻ ലഹരി സംഘം കാവലുണ്ട്. അതില്‍ പെട്ടുപോകാതെ എത്രയും പെട്ടെന്ന് വിട്ടില്‍ എത്തുക. അച്ഛനും അമ്മ യും കൊച്ചനുജനും കൊച്ചനുജത്തിയും നിന്നെ കാത്ത് വീട്ടില്‍ ഇരിപ്പുണ്ട്..' എന്ന ഹൃദയ സ്പർശിയായ വരികളാണ് ഫ്ലെക്സിലുള്ളത്. നിരവധി പേർ ഈ ഓട്ടോറിക്ഷയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.