കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം:  നാലാഞ്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മുപ്പത്തിയാറുകാരിയായ ഹസീന ബീവിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

ഇന്ന് പുലർച്ചെയോടെയായിരുന്നു ദാരുണമായ സംഭവം. പുലർച്ചെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായാണ് വിവരം. ഇതിനു പിന്നാലെ സുരേഷ് ഹസീനയെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സുരേഷ് കാറിൽ കയറി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.