'ഭരതനാട്യം' മൂന്നാം ഭാഗം പ്രഖ്യാപിച്ചു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനം നിര്‍വഹിച്ച ഭരതനാട്യം സിനിമയുടെ മൂന്നാം ഭാഗമെത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. 'രാസലീല 'എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത് കൃഷ്ണദാസ് മുരളി തന്നെയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ നിർമാണം ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്നാണ്.ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും ആദ്യ ഭാഗമായ ഭരതനാട്യവും വൻതോതിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു.ഭരതൻ നായരുടെ മരണശേഷവും അദ്ദേഹം മുൻപ് ഉണ്ടാക്കി വെച്ച വേറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റെയും, കുടുംബാഗങ്ങളുടെയും പരിശ്രമവുമാണ് രണ്ടാംഭാഗം പറഞ്ഞത്. സൈജു കുറുപ്പ്, കലാ രഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയായിരുന്നു ഇരു ഭാഗങ്ങളും ഒരുക്കിയത്.
ഭരതനാട്യം എന്ന ചിത്രത്തില്‍ നാട്ടിന്‍പുറത്തെ അമ്പലക്കമ്മിറ്റിയും അല്പം പൊതുപ്രവര്‍ത്തനവുമായി നടക്കുന്ന ചെറുപ്പക്കാരാണ് ശശിധരന്. അച്ഛന് ഭരതനും അമ്മ സരസ്വതിയും രണ്ടു സഹോദരിമാരും ഒരു അനുജനുമടങ്ങുന്ന കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ശശിക്കാണ്. സഹോദരിമാരൊക്കെ വിവാഹിതരായെങ്കിലും അവരും കുടുംബവും ശശിയുടെ വീട്ടില്‍ തന്നെയാണ്. വീടും പറമ്പില്‍ നിന്നും ലഭിക്കുന്ന ആദായവുമാണ് ഏക വരുമാനം. ഒരു ദിവസം അച്ഛന് ഭരതന് തളര്‍ന്നു വീഴുകയും മരണമടയുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സപ്തതി ആഘോഷവും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ആദ്യഭാഗം പറഞ്ഞത്.നര്‍മരസത്തില്‍ അവതരിപ്പിച്ച ഭരതനാട്യം തിയേറ്ററുകളില്‍ വലിയ പരാജയമായിരുന്നു. എന്നാല്‍ ഒടിടിയിലൂടെ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയതെന്ന് സംവിധായകന് തന്നെ പറഞ്ഞു.
ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഒരു പരാജയചിത്രം അത്ഭുതകരമായി പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. പല വമ്പൻ ചിത്രങ്ങളെക്കാൾ ആ സമയത്ത് 'ഭരതനാട്യം' ഭാഷാഭേദമന്യേ ജനങ്ങൾ കണ്ടു. അതിനെ തുടർന്നാണ് 'ഭരതനാട്യം' എന്ന സിനിമയുടെ രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' സംഭവിക്കുന്നത്", സംവിധായകന് കൃഷ്ണദാസ് മുരളി വ്യക്തമാക്കി. രണ്ടാം ഭാഗത്തിനും രചന നിര്‍വഹിച്ചതും കൃഷ്ണദാസ് മുരളി തന്നെയാണ്.സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്താർ സേടട്ട് എന്നിവാരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.