കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണം: വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം : കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പോലീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. എമമലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പോലീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. എമലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പോലീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. എറണാകുളം മരട് സ്വദേശി സനൽ സി.എസ്. സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
ക്ഷേത്രത്തിന്റെ പേരിൽ ഓൺലൈൻ വ്ലോഗർമാർ വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ക്ഷേത്രത്തിലെ യഥാർത്ഥ ആചാരങ്ങൾക്ക് വിരുദ്ധമായ ദൃശ്യങ്ങൾ വ്ളോഗർമാർ പ്രചരിപ്പിക്കുന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. വസ്ത്രാവശിഷ്ടങ്ങൾ ബാവലിപ്പുഴയിൽ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കുന്നത് പുഴയുടെയും വനമേഖലയുടെയും മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം തെറ്റായ പ്രചാരണങ്ങൾ പരിസ്ഥിതിലോല പ്രദേശമായ കൊട്ടിയൂരിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നു. ഇത് ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുണ്ടെന്നും, ക്ഷേത്രപരിസരത്ത് വ്ളോഗർമാരും ഭക്തരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. തർക്കങ്ങൾ മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് അടിയന്തരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ ആദിത് കിരൺ ആർ.എസ്. കോടതിയിൽ ഹാജരായി. കേസ് സെപ്തംബർ എട്ടിന് കോടതി വീണ്ടും പരിഗണിക്കും.