എ.പി. അബ്ദുൽ നാസറിൻ്റെ മൃതദ്ദേഹം വൈകുന്നേരം മുംബൈയിൽ നിന്നും കോഴിക്കോട് എത്തിക്കും

മുംബൈ: ദുബായിയിൽ നിന്നും സുഹൃത്തിനെ കാണാനായി മുംബൈയിലെത്തിയശേഷം ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ട എ.പി. അബ്ദുൽ നാസറിൻ്റെ(56)മൃതദേഹം ഇന്ന് വൈകുന്നേരം 4.10-നുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് എ.ഐ.കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിൽ ,കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളേജിന് സമീപത്തെ ബീലൈൻ അപ്പാർട്ട്മെന്റിലെ താമസക്കാരനായ എ.പി. അബ്ദുൽ നാസർ സുഹൃത്ത് വിശാലിനെ കാണുന്നതിനായി ദുബായിയിൽ നിന്നും മുംബൈയിലെത്തിയപ്പോഴാണ് താമസിക്കുന്ന ഹോട്ടലിൽവെച്ച് മരണപ്പെടുന്നത്. ഇന്നലെ (ജൂൺ 10) രാവിലെ മലാഡിലെ ഒരു ഹോട്ടലിൽ ബോധരഹിതനായി വീണതായി വിവരം ലഭിച്ചതിനെതുടർന്ന് സുഹൃത്ത് വിഷാൽ ഉടൻ ഹോട്ടലിലെത്തിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.ദുബൈ- കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹയുടെ അറിയിച്ചതിനെത്തുടർന്ന് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ അടിയന്തരമായി ഇടപെട്ട് നിയമനടപടികളും മറ്റ് അനുബന്ധ കാര്യങ്ങളും പൂർത്തിയാക്കി. രക്തബന്ധമുള്ളയാളുടെ സാന്നിധ്യം ആവശ്യമായതിനാൽ ബന്ധുവായ പാവസ് നാട്ടിൽ നിന്നും മുംബൈയിലെത്തിയിരുന്നു. തുടർന്ന് സിദ്ധാർഥ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മുംബൈ വിമാനത്താവളത്തിലെത്തിച്ചിരിക്കയാണ് .എ.ഐ.കെ.എം.സി.സി ഭാരവാഹികളായ ഷാനസ് പോക്കർ, അബ്ദുൽ നാസർ, മൂസ ബാറാമി, റസാഖ് ജമാത്ത്, അശോക്, സാജിദ്, മുജീബ്, വിശാൽ എന്നിവർ ആവശ്യമായ നടപടികൾക്ക് സഹായം നൽകി.
കണ്ണൂർ എടക്കാട് സ്വദേശികളായ പരേതരായ അബ്ദുൽ അസീസിന്റെയും എ.പി. ഖദീജയുടെയും മകനാണ് മരണപ്പെട്ട അബ്ദുൽ ഗഫൂർ .ഭാര്യ: സുഹൈബ.മക്കൾ: അബ്ദുൽ അസീസ് (ദുബൈ), അമീന നാസർ (സി.എ വിദ്യാർത്ഥിനി).സഹോദരങ്ങൾ: നസീമ, ഫൈസൽ, മെഹ്ജബീൻ, സൈബുന്നീസ, സുമയ്യ, സലാം .എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി നിര്യാണത്തിൽ അനുശോചിച്ചു .