സി. ബി. ഡി. മന്ദിരസമിതി കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും ജൂൺ 13ന്

സി. ബി. ഡി. മന്ദിരസമിതി കുടുംബ സംഗമവും സാംസ്കാരിക സമ്മേളനവും ജൂൺ 13ന്

മുംബൈ:ശ്രീനാരായണ മന്ദിര സമിതി സി.ബി. ഡി ബേലാപ്പൂർ യൂണിറ്റിൻ്റെ കുടുംബ സംഗമവും സാംസ്‌കാരിക സമ്മേളനവും ജൂൺ 13ന് ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ സി. ബി. ഡി സെക്ടർ എട്ടിലെ  കൈരളി ഹാളിൽ വച്ച് നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി K. അർജുനൻ അറിയിച്ചു. 

    3-30ന് നടക്കുന്ന മഹാഗുരപൂജയോടെ ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് .  4  മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ .  5 ന് സമിതി പ്രസിഡൻ്റ് എംഐ ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം  മന്ദാ വിജയ് മാത്രേ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിൽ വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.   മുതിർന്ന അംഗങ്ങളേയും വിവിധ സംഘടനാ ഭാരവാഹികളേയും ചടങ്ങിൽ  ആദരിക്കും.    ചെയർമാൻ എൻ.  മോഹൻദാസ് , വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു,  അസിസ്റ്റൻ്റ് സെക്രട്ടറി V. N. അനിൽകുമാർ,   അസിസ്റ്റൻ്റ് ട്രഷറർ പി. പൃഥിരാജ്, സോണൽ സെക്രട്ടറി മാരായ  കെ. മോഹൻദാസ്, എൻ. എസ്. രാജൻ, പി.പി. കമലാനന്ദൻ എന്നിവർ പ്രസംഗിക്കും.  തുടർന്ന്  കുട്ടികൾക്കുള്ള മെരിറ്റവാർഡുകൾ മുഖ്യാതിഥി നൽകും.

   മഹിളാ വിഭാഗം ശ്രീനാരായണ ഗുരുവിൻ്റെ കൃതികളെ ആസ്പദമാക്കി നടത്തുന്ന തിരുവാതിര,  മന്ദിര സമിതി കലാ വിഭാഗം അവതരിപ്പിക്കുന്ന 'നിഴലുകൾക്ക് നിറഭേദമോ' എന്ന നാടകം എന്നിവ അവതരിപ്പിക്കും.  പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറായ V.K സുരേഷ് ബാബു ' "വിശ്വമാനവികതയും ശ്രീനാരായണ ഗുരുവും " എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. തുടർന്ന് സമൂഹസദ്യയും ഉണ്ടായിരിക്കും.