ബി കെ. എസ് ആയുർവേദ തെറാപ്പി സെൻ്റർ പൂജയും ഉദ്ഘാടനവും

മുംബൈ: ബോംബെ കേരളീയ സമാജത്തിൻ്റെ പുതുതായി നവീകരിച്ച അത്യന്താധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഉദ്‌ഘാടനം ചെയ്യപ്പെടുന്നു. ജൂൺ 17 ബുധൻ രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമം വൈകുന്നേരം 5 മണിക്ക് വാസ്തുശാന്തി, 6 മണിക്ക് ഭഗവത് സേവ എന്നീ പൂജകൾ നടക്കും. ജൂൺ 21 ഞായർ അന്താരാഷ്ട്ര യോഗാ ദിനത്തിൽ ആയുർവേദ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനംനിർവഹിക്കും . വൈകുന്നേരം 5 മണിക്ക് സമാജം യോഗാ വിദ്യാർത്ഥികൾ നടത്തുന്ന യോഗാ പ്രദർശനത്തിനു ശേഷം 6 -30 മണിക്ക് നവതി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രൊഫ: വൈദ്യ: രാമൻ ഘുൻഗ്രലേക്കർ (ഡയരക്ടർ, ആയുഷ് , മഹാരാഷ്ട്ര) മുഖ്യാതിഥിയും ഡോ: വിനായക് വിട്ടൽ തായടെ ( MD, Phd.(Ayur) ധന്വന്തരി ആയുർവേദ ഉപചാർ കേന്ദ്ര, ബാന്ദ്ര) വിശിഷ്ടാതിഥിയുമായിരിക്കും. ആയുർവേദത്തിലൂടെ ആരോഗ്യം, യോഗാദിനാചരണത്തിൻ്റെ പ്രസക്തി എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ പ്രഭാഷണവും ഉണ്ടായിരിക്കും.