ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ ടി പച്ചൈമാലും ടിവികെ യില്‍ ചേര്‍ന്നു.

ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ ടി പച്ചൈമാലും ടിവികെ യില്‍ ചേര്‍ന്നു.

ചെന്നൈ: ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ ടി പച്ചൈമാലും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ടിവികെ (തമിഴക വെട്രി കഴകം)യില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസി എന്‍ ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം.അഭിഭാഷകയും വിളവന്‍കോട് മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എയായിരുന്ന വിജയധരണി 2024-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു പച്ചൈമാല്‍.തെക്കന്‍ തീരദേശ ജില്ലയായ കന്യാകുമാരിയില്‍ നിന്നുള്ള വിജയധരണിയും പച്ചൈമാലും തങ്ങളുടെ അനുയായികള്‍ക്കൊപ്പമാണ് തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.തിരുവണ്ണാമലൈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുന്‍ എഐഎഡിഎംകെ എംപി ആര്‍. വനരാജ, എഐഎഡിഎംകെ നോര്‍ത്ത് ചെന്നൈ സൗത്ത് (വെസ്റ്റ്) ജില്ലാ സെക്രട്ടറി എന്‍ ബാലഗംഗ എന്നിവരും ടിവികെയില്‍ ചേര്‍ന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.