ഗാർഹിക പാചകവാതക സിലിണ്ടറിന് വില വർധിപ്പിച്ചു

ഗാർഹിക പാചകവാതക സിലിണ്ടറിന്  വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 29 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോയുടെ എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. ജൂൺ 7 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. ആഗോള വിപണിയിലെ ഊർജ്ജ വിലയിലുണ്ടായ കുതിപ്പും മധ്യേഷ്യയിലെ സംഘർഷങ്ങൾ കാരണം വിതരണ ശൃംഖല തടസ്സപ്പെട്ടതുമാണ് ഇന്ധനവില വർധനവിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.