മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു

മൈസൂരു: കർണാടകയിലെ മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടു . പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്.

മൈസൂരു സർവീസ് റോഡിൽ ഇന്തുവാലു എന്ന സ്ഥലത്തുവെച്ച് അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.