"അതിർത്തി പ്രദേശങ്ങളിൽ സാമ്പത്തിക,ഭൂമി ഇടപാടുകകളിൽ കർശനമായ ജാഗ്രത പാലിക്കണം"

"അതിർത്തി പ്രദേശങ്ങളിൽ സാമ്പത്തിക,ഭൂമി  ഇടപാടുകകളിൽ കർശനമായ ജാഗ്രത പാലിക്കണം"

അഗർത്തല: അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ സാമ്പത്തിക ഇടപാടുകൾ, കെട്ടിട നിർമ്മാണം, ഭൂമി വിൽപ്പന എന്നിവയിൽ കർശനമായ ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. ത്രിപുര സന്ദർശന വേളയിൽ ബിഎസ്എഫ് ത്രിപുര ഫ്രോണ്ടിയർ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്.

വടക്കുകിഴക്കൻ സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളുടെ സുരക്ഷ അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സുപ്രധാന നിർദ്ദേശങ്ങൾ. അതിർത്തി പ്രദേശങ്ങളിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ തടയുന്നതിനാണ് കർശന നടപടികൾ സ്വീകരിക്കുന്നത്.അതിർത്തിയോട് ചേർന്നുള്ള വലിയ കെട്ടിടങ്ങളുടെ നിർമ്മാണം സൂക്ഷ്മമായി പരിശോധിക്കണം. ഭൂമി വിൽപ്പന, വാങ്ങൽ തുടങ്ങിയ ഇടപാടുകളിൽ അതീവ ജാഗ്രത വേണം. ഇത്തരം പ്രദേശങ്ങളിലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കണം. കഴിഞ്ഞ അഞ്ച് വർഷത്തെ ഭൂമി രേഖകൾ പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കുമാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. ഇത്തരം നടപടികളിലൂടെ അതിർത്തിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.