National
"വലിയ പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച നേട്ടങ്ങളെ രാഹുൽ ഗാന്ധി അവഗണിക്കുന്നു" : നിർമ്മല സീതാരാമൻ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാനുള്ള വ്യഗ്രതയിൽ ഇന്ത്യയുടെയും ജനങ്ങളുടെയും നേട്ടങ്ങളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് മഹാമാരി, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയ വലിയ പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച നേട്ടങ്ങളെ രാഹുൽ ഗാന്ധി മനഃപൂർവ്വം അവഗണിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി ചിത്രീകരിക്കുന്നതുപോലെ രാജ്യം യാതൊരുവിധ പ്രതിസന്ധിയിലുമല്ലെന്നും, അദ്ദേഹത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.