National
രാമക്ഷേത്ര ട്രസ്റ്റിൽ അഴിച്ചുപണി: പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ ഉടൻ പ്രഖ്യാപിക്കും

അയോധ്യ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെയും വിഗ്രഹങ്ങൾക്കും കാണിക്കകൾക്കും നേരെയുണ്ടായ മോഷണത്തെയും തുടർന്ന്, ശ്രീ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ വൻ പ്രതിസന്ധി. ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും ട്രസ്റ്റി ഡോ. അനിൽ മിശ്രയുമാണ് രാജിവെച്ചത്. ചമ്പത്ത് റായിയെ ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.ജൂൺ 26-നാണ് ഇരുവരും രാജി സമർപ്പിച്ചത്. 30 മണിക്കൂറോളം ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. പിന്നീട് ജൂൺ 27-ന് ട്രഷറർ സ്വാമി ഗോവിന്ദ്ദേവ് ഗിരി രാജി സ്ഥിരീകരിച്ചുകൊണ്ട് പത്രക്കുറിപ്പിറക്കി. ജൂലൈ 11-ന് അയോധ്യയിലെ മണിറാം ദാസ് ജി കി ചാവനിയിൽ ചേരുന്ന ട്രസ്റ്റ് യോഗത്തിൽ രാജികൾ ഔദ്യോഗികമായി സ്വീകരിക്കും.