പിളർപ്പിലേക്ക് .? : ഉദ്ധവ് താക്കറെ ഇന്നു വിളിച്ച നിർണ്ണായക പാർലമെന്ററി യോഗത്തിൽ പങ്കെടുത്തത് 3 എംപി മാർ !

ന്യൂഡൽഹി: ശിവസേന (യുബിടി)യിൽ പിളർപ്പ് ഉണ്ടാകും എന്നത് ഏതാണ്ട് ഉറപ്പായി വരുന്നു.ഡൽഹിയിൽ ഇന്ന് ചേർന്ന നിർണ്ണായക പാർലമെന്ററി യോഗത്തിൽ പാർട്ടിയുടെ ഒൻപത് ലോക്സഭാ എംപിമാരിൽ മൂന്നുപേർ മാത്രമാണ് പങ്കെടുത്തത്. പാർട്ടി വിപ്പ് ലംഘിച്ച ആറ് എംപിമാർക്കെതിരെ നടപടിഉണ്ടാകും.
പാർട്ടിയുടെ മൂന്ന് വരി വിപ്പ് ഉണ്ടായിരുന്നിട്ടും ഭൂരിഭാഗം എംപിമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ഉദ്ധവ് താക്കറെ പക്ഷത്തിന് വലിയ തിരിച്ചടിയായി. അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ ലോക്സഭാ എംപിമാരും രാജ്യസഭാ എംപി സഞ്ജയ് റാവത്തും മാത്രമാണ് യോഗത്തിനെത്തിയത്. വിമത എംപിമാർ ഏക്നാഥ് ശിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ചേരാൻ ശ്രമിക്കുന്നു എന്നവാർത്ത സത്യമാകുന്നു എന്നതാണ് നിലവിലുള്ള അവസ്ഥ വ്യക്തമാക്കുന്നത്.“യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർ പാർട്ടി വിപ്പ് ലംഘിച്ചു. ഇവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകും. പാർട്ടി അംഗത്വം റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികളിലേക്ക് ഞങ്ങൾ നീങ്ങും,” സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെ ബിജെപി മലിനമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമതർ ലോക്സഭാ സ്പീക്കറെ കണ്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും അതിൻ്റെ തെളിവുകൾ പുറത്തുവിടാൻ റാവത്ത് വെല്ലുവിളിച്ചു.
https://www.worldm.news/mumbai/indications-are-that-16-mlas--31105