പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിംഗ്

ചെന്നൈ/കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കുന്ന തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത് . പശ്ചിമ ബംഗാളിൽ 91.78% ,തമിഴ്‌നാട്ടിൽ 84.69%നവുമാണ് പോളിംഗ്.
തമിഴ്‌നാട്ടിൽ എല്ലാ മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നപ്പോള്‍, പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്.തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ബംഗാളിലെ 152 മണ്ഡലങ്ങളിലുമാണ് ഇന്ന് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചത്. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യവും എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. കൂടാതെ, നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ആദ്യമായി മത്സര രംഗത്തുണ്ട്.
എന്നാൽ ബംഗാളില്‍ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 നിയമസഭാ മണ്ഡലങ്ങൾ. ഏകദേശം 3.6 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ഒന്നാം ഘട്ടത്തിൽ ആകെ 1,478 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തൃണമൂൽ കോണ്‍ഗ്രസ് ബിജെപി പോരാണ് ബംഗാളിൽ നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പലയിടങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായി. ഏകദേശം 2,407 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും (TMC) പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇടതുമുന്നണി-കോൺഗ്രസ് സഖ്യവും ശക്തമായി രംഗത്തുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.2021 ൽ ബംഗാളിൽ 82.29 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തമിഴ്‌നാട്ടിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 73.63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ 2026 ആയപ്പോഴേക്കും മികച്ച പോളിങ്ങ് തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഇത്തവണ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2021 ൽ ബംഗാളിൽ 82.29 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തമിഴ്‌നാട്ടിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 73.63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ 2026 ആയപ്പോഴേക്കും മികച്ച പോളിങ്ങ് തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഇത്തവണ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വൈകിട്ട് ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം തമിഴ്‌നാട്ടിൽ 84.98 ഉം ബംഗാളിൽ 92.14 ശതമാനവുമാണ് പോളിങ്. 2021 ൽ ബംഗാളിൽ 82.29 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തമിഴ്‌നാട്ടിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 73.63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ 2026 ആയപ്പോഴേക്കും മികച്ച പോളിങ്ങ് തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് സൗത്ത് ദിനാജ്‌പൂരിൽ ആണ്. പോളിങ് ശതമാനം ഏറ്റവും കുറവ് കലാംപിങ് മണ്ഡലത്തിലുമാണ്.
ഹിരാപൂർ റഹ്മത്നഗറിലെ റഹ്മത്നഗർ ഹൈസ്‌കൂൾ ബൂത്ത് അദ്ദേഹം സന്ദർശിക്കവെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട് ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പ്രതികരിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.ബംഗാളിലും തമിഴ്‌നാട്ടിലും ഇത്തവണ മികച്ച് പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവും നന്ദിഗ്രാം, ഭവാനിപൂർ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥിയുമായ സുവേന്ദു അധികാരി നന്ദിഗ്രാമിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് സുവേന്ദുവിൻ്റെ എതിരാളി.
തമിഴ്‌നാട്ടിൽ വോട്ട് ചെയ്യാൻ രജനികാന്തും കമല്‍ ഹാസനും വിജയ്‌യും ഉള്‍പ്പെടെ പ്രമുഖർ എത്തിയിരുന്നു. വ്യക്തമായ രാഷ്‌ട്രീയം പറഞ്ഞാണ് നടന്മാരായ വിശാൽ, സത്യരാജ് എന്നിവർ വോട്ട് രേഖപ്പെടുത്തിയത്. നടൻ ജയറാമും കുടുംബവും തമിഴ്‌നാട്ടിലാണ് വോട്ട് ചെയ്‌തത്. നടി കീർത്തി സുരേഷിനും തമിഴ്‌നാട്ടിൽ തന്നെയായിരുന്നു വോട്ട്.
ബംഗാളിൽ പലയിടത്തും സംഘർഷം
തൃണമൂൽ സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചെയ്യുമ്പോള്‍ ഇവിഎമ്മിൽ ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വീഴുന്നുവെന്ന് ആരോപണത്തെ തുടർന്ന് ഖൊരാഷോൾ, ബുധ്പൂർ ഗ്രാമത്തിലെ ബൂത്ത് നമ്പർ 65ൽ വോട്ടെടുപ്പ് നിർത്തിവച്ചിരുന്നു. സംഭവത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നിർത്തിവച്ചത്.എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തകരെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ഇഷ്‌ടികകള്‍ എറിഞ്ഞ് വീണ്ടും പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസിനും സുരക്ഷാസേനയിലെ ചില ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി കാറുകളും ബിജെപി, തൃണമൂണ്‍ പ്രവർത്തകർ അടിച്ച് തകർത്തു.കൂടാതെ ബംഗാളിലെ മാൾഡയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഏജൻ്റിന് മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി സ്ഥാനാർഥി രത്തൻ ദാസിൻ്റെ തെരഞ്ഞെടുപ്പ് ഏജൻ്റ് ലക്ഷ്‌മൺ പാണ്ഡെയ്‌ക്കാണ് മർദനമേറ്റത്. ചഞ്ചൽ മണ്ഡലത്തിലെ 221-ാം നമ്പർ ധുംസദംഗി ബൂത്തിലാണ് സംഭവം. ബിജെപി വോട്ടർമാരെ സ്വാധീനിച്ചുവെന്ന് ആരോപിച്ചാണ് തൃണമൂൽ പ്രവർത്തകർ മർദിച്ചത്. തൃണമൂൽ പ്രവർത്തകർ സംഘമായി ബൈക്കുകളിലെത്തിയാണ് ആക്രമണം നടത്തിയത്. വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കിയെന്നും ആരോപണമുണ്ട്.
മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസ് - ആം ജനതാ ഉന്നയൻ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ എ.യു.ജെ.പി പ്രവർത്തകൻ്റെ കാർ തൃണമൂൽ പ്രവർത്തകർ അടിച്ചുതകർത്തു. ഇപ്പോഴും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകള്‍.വോട്ടർമാരെ ഭീഷണിപ്പെടുത്താൻ തൃണമൂൽ കോണ്‍ഗ്രസിൻ്റെ വനിതാ പ്രവർത്തക ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി സ്ഥാനാർഥി ജഗന്നാഥ് ചാറ്റർജിയും വനിതാ തൃണമൂൽ പ്രവർത്തകയും തമ്മിൽ വാക്ക് തർക്കമുണ്ടായി. അസൻസോൾ സൗത്ത് സെൻട്രൽ ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളിൻ്റെ കാറിന് നേരെയും ആക്രമണമുണ്ടായി.