Latest News
പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി ഇന്നു രാവിലെ മരണത്തിന് കീഴടങ്ങി . കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കൂട്ടിയിട്ട മരത്തടികൾക്കിടയിൽ വീണ കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് പാമ്പ് കടിച്ചത്. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു.മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീടാണ് കണ്ടെത്തിയത് . വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം