എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം

തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജനയ്ക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം . ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരം നൽകിയിരിക്കുന്നത്.നവീൻ ബാബുവിൻ്റെ മരണത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ പരിഗണിച്ചും കുടുംബത്തിൻ്റെ അപേക്ഷ സ്വീകരിച്ചും സർക്കാർ തലത്തിൽ നേരത്തെ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിരഞ്ജനയ്ക്ക് തൊഴിൽ ലഭിക്കുന്നതോടെ കുടുംബത്തിന് വലിയ ആശ്വാസമാവുകയാണ് ഈ സർക്കാർ തീരുമാനം. നിലവിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം ലഭിച്ചതോടെ തുടർനടപടികൾക്കായി ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.