FIFA WORLDCUP2026: റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ; ഉസ്ബക്കിസ്ഥാനെ 5-0 ന് തകർത്ത് പോർച്ചുഗൽ

FIFA WORLDCUP2026: റൊണാൾഡോയ്ക്ക് ഇരട്ട ഗോൾ; ഉസ്ബക്കിസ്ഥാനെ 5-0 ന് തകർത്ത് പോർച്ചുഗൽ

ഹൂസ്റ്റൺ: വിമര്‍ശകരുടെ നാവടക്കി, ടെക്സസ് സ്റ്റേഡീയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോർച്ചുഗലിന് 2026 ഫിഫ ലോകകപ്പിൽ സ്വപ്നതുല്യമായ ആദ്യ ജയം.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ ഉസ്ബക്കിസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്.

Cristiano Ronaldo became the first man to score in six World Cups as the 41-year-old netted twice in Portugal’s 5-0 win over Uzbekistan in Houston onTuesday

ലോകകപ്പില്‍ പോര്‍ച്ചുഗലിൻ്റെ  രണ്ടാംമത്സരത്തിന്റെ ആറാം മിനിറ്റില്‍ അതിമനോഹരമായ ഗോള്‍ നേടിയാണ് റൊണാള്‍ഡോയുടെ തിരിച്ചുവരവ്. ഇതോടെ ആറ് ലോകകപ്പുകളിൽ  ഗോള്‍ നേടുന്ന (2006, 2010, 2014, 2018, 2022, 2026)എകതാരമെന്ന് റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരില്‍ എഴുതി. കളിയുടെ ആദ്യപകുതിയില്‍ ക്രിസ്റ്റ്യാനോ രണ്ടുഗോളുകള്‍ നേടി.ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇതോടെ റൊണാള്‍ഡോ സ്വന്തമാക്കി. ഒമ്പത് ഗോളുകളോടെ, ഈ പട്ടികയില്‍ ഒന്നാമതുള്ള ഇതിഹാസ താരം യുസേബിയോയാണ് റൊണാള്‍ഡോ മറികടന്നത്.ആദ്യ മത്സരത്തിൽ കോംഗോയോട് അപ്രതീക്ഷിത സമനില വഴങ്ങിയ പോർച്ചുഗലിന് ഗ്രൂപ്പ് കെ-യിലെ അടുത്ത റൗണ്ട് സാധ്യതകൾ സജീവമാക്കാൻ ഈ തകർപ്പൻ ജയം അനിവാര്യമായിരുന്നു. അതേസമയം, ആദ്യ മത്സരത്തിൽ കൊളംബിയയോടും ഇപ്പോൾ പോർച്ചുഗലിനോടും പരാജയപ്പെട്ട ഉസ്ബക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായി.

 17-ാം മിനിറ്റിൽ യുവ ഡിഫൻഡർ നൂനോ മെൻഡസ്  മികച്ചൊരു ഫ്രീക്കിക്കിലൂടെ പോർച്ചുഗലിൻ്റെ  ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ 39-ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും വലകുലുക്കിയതോടെ പോർച്ചുഗൽ ആദ്യ പകുതിയിൽ 3-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും കളി പൂർണ്ണമായി നിയന്ത്രിച്ച പോർച്ചുഗീസുകാർ മുന്നേറ്റം തുടർന്നു. 60-ാം മിനിറ്റിൽ ഉസ്ബക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദുവോഖിദ് നെമതോവിന്റെ  കളിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയത്  അവർക്ക് വലിയ തിരിച്ചടിയായി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 87-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ  കൂടി ഗോൾ നേടിയതോടെ പോർച്ചുഗലിന്റെ ഗോൾപട്ടിക പൂർത്തിയായി. ഗ്രൂപ്പിലെ അവസാന നിർണ്ണായക മത്സരത്തിൽ കൊളംബിയയാണ് പോർച്ചുഗലിന്റെ എതിരാളികൾ.



 '