ആനന്ദ് അംബാനിയുടെ പിറന്നാൾ : കോടികളുടെ സംഭാവന കേരളത്തിലെ ക്ഷേത്രങ്ങൾക്കും

മുംബൈ: 31-ാം ജന്മദിനം ആഘോഷിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ആനന്ദ് അംബാനി. ലോകമെമ്പാടുമുള്ള പ്രമുഖരും സിനിമ മേഖലയിൽ നിന്നുള്ള സെലിബ്രിറ്റികളും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയ മകനാണ് ആനന്ദ്. പ്രമുഖ വ്യവസായി വിരേന്‍ മെര്‍ച്ചന്‍റിന്‍റെ മകള്‍ രാധിക മെര്‍ച്ചന്‍റിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.
32 കോടി രൂപ സംഭാവന ചെയ്‌ത് റിലയൻസ്
അനന്ത് അംബാനിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാന തീർഥാടന കേന്ദ്രമായ അംബാജി ക്ഷേത്രത്തിന് 32.50 കോടി രൂപ സംഭാവന നൽകി റിലയൻസ്. വരുന്ന മൂന്ന് വർഷവും മുടങ്ങാതെ തീർഥാടകർക്ക് അന്നാദാനവും നടത്തും. ഗുജറാത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് അംബാജി. ദിവസംതോറും നിരവധി ഭക്തരാണ് ഇവിടെ അനുഗ്രഹത്തിനായി എത്തുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ആനന്ദ് കേരളത്തിലെ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവും ഗുരുവായൂർക്ഷേത്രവും സന്ദർശിച്ചിരുന്നു.രണ്ട് ക്ഷേത്രങ്ങൾക്കും മൂന്ന് കോടി വീതം സംഭാവന നൽകുകയും രാജരാജേശ്വര ക്ഷേത്രത്തിൻ്റെ സമഗ്രനവീകരണത്തിനായി 12 കോടി വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഇതിൽ ചരിത്ര പ്രാധാന്യമുള്ള കിഴക്കൻ ഗോപുരത്തിൻ്റെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. നിലവിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപയുടെ ചെക്കും അദ്ദേഹം കൈമാറി.
തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം, അരിയന്നൂർ ഹരികന്യകാക്ഷേത്രം, നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം തുടങ്ങിയ കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങൾക്കും സഹായങ്ങൾ ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും അദ്ദേഹം നേതൃത്വം നൽകി. അതിൻ്റെ ഭാഗമായി കോയമ്പത്തൂരിലെ ഗംഗ സ്പൈൻ ഇഞ്ചുറി ഫൗണ്ടേഷന് (GSIF) സാമ്പത്തിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.