CBSE പന്ത്രണ്ടാം ക്ലാസ് ഫല പ്രഖ്യാപനം നാളെ? ; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാo

CBSE പന്ത്രണ്ടാം ക്ലാസ് ഫല പ്രഖ്യാപനം നാളെ? ; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാo

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫല പ്രഖ്യാപനം നാളെ പുറത്തുവരുമെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏറ്റവും പുതിയ വിവരം അനുസരിച്ച്, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഉടൻ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം നടന്നു കഴിഞ്ഞാൽ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in, Digilocker, UMANG ആപ്പ് എന്നിവയിൽ ഫലം ലഭ്യമാകുന്നതായിരിക്കും. 2026-ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ആകെ 18,59,551 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 2026 ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ രാജ്യത്തുടനീളമുള്ള 7,574 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്.

ഡിജിലോക്കർ വഴി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്കോർകാർഡ് PDF എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഡിജിലോക്കർ വഴി ഉദ്യോഗാർഥികൾക്ക് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്കോർകാർഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. ഇതിനുവേണ്ടി വിദ്യാർഥികൾ ആദ്യം സ്കൂൾ നൽകുന്ന 6 അക്ക ആക്സസ് കോഡ്, സ്കൂൾ കോഡ്, ക്ലാസ് റോൾ നമ്പർ എന്നിവ ഉപയോഗിച്ച് ഡിജിലോക്കറിൽ രജിസ്റ്റർ ചെയ്യണം.തുടർന്ന് ഒടിപി വഴി നിങ്ങളുടെ മൊബൈൽ നമ്പർ സ്ഥിരീകരിക്കുക. പിന്നീട് നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ഡിജിലോക്കർ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്‌ത ശേഷം ഡിജിലോക്കറിൽ നിന്ന് നിങ്ങളുടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്കോർകാർഡ് പിഡിഎഫ് കണ്ടെത്തി അതിൽ നിന്ന് ഒരു ഹാർഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്കോർകാർഡ് results.cbse.nic.in ൽ നിന്ന് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർകാർഡ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവ സന്ദർശിച്ച് ക്ലാസ് 12 സ്കോർകാർഡ് PDF ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഇതിനുവേണ്ടി സ്വീകരിക്കേണ്ട മാർഗങ്ങൾ താഴെ കൊടുക്കുന്നു.

ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക - cbse.gov.in, results.cbse.nic.in

സിബിഎസ്ഇ 12-ാം ക്ലാസ് സ്കോർകാർഡ് പിഡിഎഫ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലോഗിൻ ചെയ്യുവാനായി രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ / ജനനതിയതി എന്നിവ ഉപയോഗിക്കുക.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്കോർകാർഡ് പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്കോർകാർഡ് പിഡിഎഫ് സേവ് ചെയ്ത് അതിൽ നിന്ന് ഒരു ഹാർഡ് കോപ്പി എടുക്കുക.

UMANG ആപ്പ് വഴി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഉമങ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

ലോഗിൻ വിശദാംശങ്ങൾക്കായി - രജിസ്ട്രേഷൻ നമ്പർ/ മൊബൈൽ നമ്പർ എന്നിവ നൽകുക.

CBSE 12ാം ക്ലാസ് മാർക്ക്ഷീറ്റ് പിഡിഎഫ് ലിങ്ക് തിരഞ്ഞെടുക്കുക.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മാർക്ക്ഷീറ്റ് പിഡിഎഫ് സ്ക്രീനിൽ ലഭ്യമാകും.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മാർക്ക്ഷീറ്റ് പിഡിഎഫ് സേവ് ചെയ്‌ത് ഹാർഡ് കോപ്പി എടുക്കുക.