ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍

 ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍

 മുംബൈ:മുൻ ഇന്ത്യൻ ക്രിക്കറ്റ്‌താരം വിനോദ് കാംബ്ലി ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് പക്ഷാഘാതത്തിന് സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സുഹൃത്ത് മാര്‍ക്കസ് കൂട്ടോ വെളിപ്പെടുത്തി. അതിനിടെ വിനോദ് കാംബ്ലിയുടെ ചികിത്സക്കായി സാമ്പത്തികസഹായം നല്‍കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ തയ്യാറായി എത്തിയിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ സംഘം കാംബ്ലിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. താരത്തിന് കടുത്ത ഓര്‍മ്മക്കുറവ് ഉള്ളതായുള്ള വിവരങ്ങള്‍ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. പുകവലിയുള്ളതിനാല്‍ വിവിധ ആരോഗ്യപ്രശ്‌നനങ്ങള്‍ വിനോദ് കാംബ്ലിയെ അലട്ടിയിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് മുമ്പും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1991 മുതല്‍ 2000 വരെ രാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറസാന്നിധ്യമായിരുന്നു. 17 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 1064 റണ്‍സും 104 ഏകദിനങ്ങളില്‍ നിന്നായി 2477 റണ്‍സും 194 റണ്‍സും നേടിയിട്ടുണ്ട്. ഒരുകാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കറോളം ആഘോഷിക്കപ്പെട്ട താരമായിരുന്നു. റിട്ടയര്‍മെന്റ് ജീവിതത്തില്‍ മദ്യപാനവും പുകവലിയും അതിര് വിട്ടതാണ് വിനോദ് കാംബ്ലിക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും താരം ദുശ്ശീലങ്ങളില്‍ നിന്ന് മാറി നടക്കാന്‍ കൂട്ടാക്കിയില്ല.