Mumbai
യുവകലാപ്രതിഭകൾക്ക് വേദിയൊരുക്കി പൂനെയിൽ ആദ്യമായി ഭജൻ ജാമിംഗ്

പൂനെ : പൂണെരി മല്ലൂസ് അവതരിപ്പിക്കുന്ന 'മല്ലു ബീറ്റ്‌സ്-ഭജൻ ജാമിംഗ്' പരിപാടി ഹഡപ്‌സർ അയ്യപ്പൻ–ദേവി ക്ഷേത്രത്തിൽ അരങ്ങേറുന്നു . ഏപ്രിൽ 18ന് (ശനി) വൈകുന്നേരം 6.30 മുതൽ 9.00 വരെയാണ് പരിപാടി.
പഴയതും പുതിയതുമായ ഭക്തിഗാനങ്ങളുടെ ഈരടികൾ സമന്വയിപ്പിച്ച്, പ്രേക്ഷകരെയും സജീവമായി പങ്കെടുപ്പിക്കുന്നതാണ് 'ഭജൻ ജാമിംഗ്' പരിപാടിയുടെ പ്രത്യേകത. പുതുമുഖങ്ങളായ കലാകാരന്മാരെയും പരിചയസമ്പന്നരായവരേയും ഒരുമിച്ച് വേദിയിലെത്തിക്കുന്ന ഈ സംരംഭം, പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവമായി മാറുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.പരിപാടിക്ക് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് :9175981863