CBSE പത്താംക്ലാസ്സ്ഫലം: ഇരുപതാം വർഷവും 100% വിജയം നേടി ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ

CBSE പത്താംക്ലാസ്സ്ഫലം: ഇരുപതാം വർഷവും 100% വിജയം നേടി ഹോളി ഏയ്ഞ്ചൽസ് സ്‌കൂൾ

മുംബൈ : സിബിഎസ് ഇ  പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ, ഇരുപതാംവർഷവും നേട്ടങ്ങളുടെ ജൈത്രയാത്രയുമായി ഡോംബിവ്‌ലിയിലെ ഹോളി ഏഞ്ചൽസ് സ്‌കൂൾ. ഇന്നലെ പരീക്ഷാഫലം പുറത്തുവന്നപ്പോൾ മുൻ വർഷങ്ങളിലെന്നപോലെ ഇത്തവണയും 100%വിജയം സ്വന്തമാക്കി, അക്കാദമിക് മികവിൻ്റെ  പാരമ്പര്യം വീണ്ടും സ്‌കൂൾ  ഉയർത്തിപ്പിടിച്ചിരിക്കയാണ് .

സ്‌കൂളിലെ ടോപ്പേഴ്‌സ് 

ജയ് തുഷാർ ഭരംബെ (97.20 %

ദക്ഷ് ഗണേഷ് പാട്ടിൽ( 97.00 %)

പ്രണീൽ ഉമേഷ് മാത്രെ (96.00 %), ആഞ്ചലിൻ റിച്ചാർഡ് നെയ്യാൻ  (96.00 %)

ആകെ പരീക്ഷയെഴുതിയ  157 വിദ്യാർത്ഥികളിൽ 35 വിദ്യാർത്ഥികൾ 90% വും അതിൽ കൂടുതൽ മാർക്കും നേടി മികച്ചവിജയം കരസ്ഥമാക്കി.ഈ വിജയം സ്കൂളിൻ്റെ സ്തുത്യർഹമായ പഠന  നിലവാരത്തെയും സ്ഥിരതയുള്ള അധ്യാപന നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു.ഇംഗ്ലീഷ് & മറാത്തിമീഡിയം ഉൾപ്പെടുന്ന സ്കൂൾ  വിഷയാടിസ്ഥാനത്തിലുള്ള അസാധാരണ നേട്ടങ്ങൾ പരീക്ഷാഫലത്തിൽ രേഖപ്പെടുത്തിയിരിക്കയാണ് . ഓരോ വിഷയത്തിലും മൂന്ന് വിദ്യാർത്ഥികൾ 100 ൽ 100 ​​മാർക്ക് നേടിയതിനാൽ, ഇത് ശ്രദ്ധേയമായ നേട്ടമാണ്. മറ്റ് വിഷയങ്ങളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് 99 മാർക്ക് ലഭിച്ചു, അതേസമയം ഗണിതശാസ്ത്രത്തിന് 95 മാർക്ക് ലഭിച്ച വിദ്യാർത്ഥികളുമുണ്ട് .

 90 ശതമാനത്തിൽ  കൂടുതൽ നേടിയ വിദ്യാർത്ഥികൾ വിഷയാടിസ്ഥാനത്തിൽ :

സാമൂഹിക ശാസ്ത്രം( Social Science) : 68 വിദ്യാർത്ഥികൾ, ഇംഗ്ലീഷ്: 64 വിദ്യാർത്ഥികൾ, മറാത്തി: 61 വിദ്യാർത്ഥികൾ ഹിന്ദി: 52 വിദ്യാർത്ഥികൾ, ശാസ്ത്രം: 23 വിദ്യാർത്ഥികൾ, ഗണിതശാസ്ത്രം: 17 

 Managing Trustee Leela Oommen and Founder Principal and Director Dr. Oommen David

സാമൂഹ്യശാസ്ത്രവും ഇംഗ്ലീഷുമാണ്  മൊത്തത്തിൽ ഏറ്റവും മികച്ച സ്കോറിംഗ് വിഷയങ്ങളായി ഉയർന്നുവന്നിട്ടുള്ളത്. ഇത് വിദ്യാർത്ഥികളിലെ  ഉയർന്ന തലത്തിലുള്ള ആശയ വ്യക്തതയും പഠനമികവുമാണ്  സൂചിപ്പിക്കുന്നതെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. അധ്യാപകരുടെ  സമർപ്പിതമായ  പരിശ്രവും  വിദ്യാർത്ഥികളുടെ അച്ചടക്കത്തോടെയുള്ള  പഠനരീതിയും , വിദ്യാർത്ഥികളുടെ  മാതാപിതാക്ക അവർക്ക് നൽകുന്ന ആത്മാർത്ഥമായ പിന്തുണയുമാണ് രണ്ടുപതിറ്റാണ്ടായി തുടരുന്ന  നൂറ് ശതമാനം വിജയത്തിനുപിന്നിലെ   രഹസ്യമെന്ന് സ്‌കൂൾ സ്ഥാപക ഡയറക്റ്റർ  ഡോ. ഉമ്മൻ ഡേവിഡ് 'വേൾഡ് എം .ന്യുസി'നോട് പറഞ്ഞു. 

 താനെ ,ഡോംബിവ്‌ലി -കല്യാൺ മേഖലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഹോളി ഏഞ്ചൽസ് സ്കൂളിന്റെ മുന്നേറ്റം  വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങളിലും തുടരുന്ന ഉന്നത വിജയങ്ങളും മികവുറ്റ സമഗ്ര വികസനത്തെ  പരിപോഷിപ്പിക്കുന്നത്തിൽ പ്രതിജ്ഞാബദ്ധമായ സ്‌കൂൾ മാനേജുമെന്റാണ് എന്ന് രക്ഷിതാക്കളും പറയുന്നു.


School Principal, Bejoy Oommen .

'ട്രിനിറ്റി എജുക്കേഷൻ ട്രസ്റ്റ് 'നടത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി ലീല ഉമ്മനും സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറുമായ Dr. ഉമ്മൻ ഡേവിഡും ആണ്. വിദ്യാഭ്യാസ മേഖലയിൽ 25 വർഷമായി  സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന ബിജോയ് ഉമ്മനാണ് പ്രിൻസിപ്പൽ