കലാക്ഷേത്രയുടെ 'ഭാവാമൃതം-2026' ഇന്ന്, ഡോംബിവ്‌ലിയിൽ

കലാക്ഷേത്രയുടെ 'ഭാവാമൃതം-2026' ഇന്ന്, ഡോംബിവ്‌ലിയിൽ

 മുംബൈ :ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകി, അതിനായി  നിരവധി വേദികൾ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും  ഒരുക്കിയ  ഡോംബിവ്‌ലി  കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ കലാക്ഷേത്രയുടെ 'ഭാവാമൃതം -2026' ഇന്ന് നടക്കും. ലോക നൃത്തദിനത്തിനോടനുബന്ധിച്ച് ഡോംബിവ്‌ലി ഈസ്റ്റിലുള്ള  ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ വൈകുന്നേരം 6.30 നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .

'ഭാവാമൃത'ത്തിൽ മോഹിനിയാട്ടം, ഭരത നാട്യം എന്നിവയെ കൂടാതെ ഇതാദ്യമായി  കഥക് നൃത്തവും  കലാക്ഷേത്ര അരങ്ങിലെത്തിക്കുകയാണ്. . വിശ്രുത കഥക് നർത്തകിയും ഔറംഗാബാദിലെ മഹാഗാമി ആർട്സ് ആൻഡ് റിസേർച്ച്‌ ഫൗണ്ടേഷൻ ഡയറക്റ്ററുമായ പാർവ്വതി ദത്തയും ശിഷ്യരുമാണ് ഇതവതരിപ്പിക്കുന്നത് .  നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള പാർവ്വതി ദത്ത കഥക് സംബന്ധിയായ നിരവധി പുസ്‌തകങ്ങളുടെ രചയിതാവും നാൽപ്പത്തിലധികം രാജ്യങ്ങളിൽ പരിശീലനകളരികൾ സംഘടിപ്പിക്കുകയും ചെയ്‌ത കലാകാരിയാണ്. (ഇന്നുച്ചയ്ക്ക് ഒരു മണിമുതൽ കഥക് നൃത്ത വർക്ക്‌ഷോപ്പും ഉണ്ടായിരിക്കുന്നതാണ് )

കലാക്ഷേത്രത്തിലെ അധ്യാപിക സംപദ ടീച്ചറുടെ ശിഷ്യർ അവതരിപ്പിക്കുന്ന ഭരതനാട്യവും കലാശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണൻ്റെ ശിഷ്യർ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് :   രഞ്ജിഷ് (കലാക്ഷേത്രം സെക്രട്ടറി) 9773249901.

ഡോംബിവ്‌ലിഈസ്റ്റിൽ ,പാണ്ഡുരംഗവാടിയിൽ  സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഇന്ത്യൻ ശാസ്ത്രീയ നൃത്ത-സംഗീത പഠന സ്ഥാപനം കൂടിയായ  കലാക്ഷേത്ര മുംബൈയിലെ മലയാള കലാസാംസ്‌കാരിക ഭൂമികയിൽ  വിജയകരമായ 40 വർഷം പിന്നിടുകയാണ്.