മലയാളം മിഷൻ ഖാർഘർ-ഐരോളി മേഖല പൊതുയോഗം നടന്നു

മലയാളം മിഷൻ  ഖാർഘർ-ഐരോളി മേഖല പൊതുയോഗം നടന്നു

മുംബൈ: മലയാളം മിഷൻ ഖാർഘർ-ഐരോളി മേഖലയുടെ പൊതുയോഗം നെരൂള്‍ ന്യൂ ബോംബെ കേരളീയ സമാജം ഹാളില്‍  വെച്ച് നടന്നു. പൊതുയോഗത്തിൽ മേഖല സെക്രട്ടറി മിനി അനിൽ സ്വാഗതമാശംസിച്ചു. മേഖല പ്രസിഡന്റ്‌ ലിസി ജയരാജ് യോഗത്തിൽ  അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത്, ചാപ്റ്റർ ഉപദേശക സമതി കണ്‍വീനര്‍ രുഗ്‌മിണി സാഗർ എന്നിവർ  നിരീക്ഷകരായി പങ്കെടുത്തു. സെക്രട്ടറി മിനി അനിൽ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് റിപ്പോർട്ടിനെ വിലയിരുത്തി സംസാരിച്ചു.


തുടര്‍ന്ന് പുതിയ മേഖല പ്രവര്‍ത്തക സമിതിയുടെ രൂപീകരണം നടന്നു. സജീവൻ നായർ മേഖല പ്രസിഡന്റ്‌ ആയും ദൃശ്യ രഘുനാഥ് മേഖല സെക്രട്ടറിയായും സോമരാജൻ ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലിസി ജയരാജ് നന്ദിപറഞ്ഞു.