Mumbai
മലയാളം മിഷന്‍ മുംബൈ ചാപ്റ്റർ പൊതുയോഗം

മുംബൈ: മലയാളം മിഷന്‍ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രില്‍ 19, ഞായറാഴ്ച രാവിലെ 9.30 മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലത്തില്‍ നടക്കും . പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്റുമായ മുരുകൻ കാട്ടാക്കട യോഗത്തിൻ്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ജനറൽ കൗൺസിൽ - ചാപ്റ്റർ പ്രവർത്തക സമിതി- ഉപദേശക സമിതി എന്നിവയുടെ രൂപീകരണം, അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡ് , 2025 ലെ പഠനോത്സവ സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം തുടങ്ങിയ കാര്യപരിപാടികള്‍ നടക്കും.
മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിലെ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള മലയാളം മിഷൻ അധ്യാപകർ, പഠനകേന്ദ്ര പ്രവർത്തക സമിതി അംഗങ്ങൾ, ജനറൽ കൗൺസിൽ അംഗങ്ങൾ, മേഖല പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.