മന്ദിരസമിതി ചാർക്കോപ് ഗുരുസെന്റർ സമർപ്പിച്ചു

മന്ദിരസമിതി ചാർക്കോപ് ഗുരുസെന്റർ സമർപ്പിച്ചു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി മലാഡ് വെസ്റ്റ്,  കാന്തിവലി, ബോറിവലി യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ ചാർക്കോപ്പിൽ  സ്ഥാപിച്ച ഗുരുമന്ദിരത്തിൻ്റെ സമർപ്പണ കർമം സമിതി പ്രസിഡന്റ് എൻ. മോഹൻദാസ് നിർവഹിച്ചു. രാവിലെ 6  നു നടന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.  തുടർന്ന് നടന്ന കലശപൂജയ്ക്കു മനോജ് ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. സോണൽ സെക്രട്ടറിമാരായ  കെ ഉണ്ണികൃഷ്ണൻ , ഹരീന്ദ്രൻ ,  മായാസഹജൻ, കെ. കമലാനന്ദൻ , വി. വി.  മുരളിധരൻ ,  N.S. രാജൻ . യൂണിറ്റ് സെക്രട്ടറിമാരായ ദിനേശ്,  സുമിൽ സോമൻ, രാധാകൃഷ്ണൻ , രവീന്ദ്രൻ , കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ശ്രീശാരദാ മഹിളാ വെങ്ച്വർ ഡയറക്ടർ വത്സാ ചന്ദ്രൻ,  സമിതി പേട്രൺ അഡ്വ. പത്‌മ ദിവാകരൻ എന്നിവർ പങ്കെടുത്തു.

സമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ആരംഭിക്കുന്ന 29-ാം     ഗുരുസെന്ററാണ്‌ ചാർക്കോപ്പിൽ ഇന്ന് ഗുരുദേവഭക്തർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സമിതിയുടെ എല്ലാ യൂണിറ്റുകൾക്കും ഗുരുസെന്റർ എന്ന ലക്ഷ്യത്തിലേക്കു സമിതി അടുത്തുകൊണ്ടിരിക്കുകയാണെന്നും സമർപ്പണ കർമം നിർവഹിച്ചുകൊണ്ട് ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.